ഈഗോ പ്രശ്നം ഉണ്ടാകാതിരിക്കാനാണ് ശ്രീനാഥുമായുള്ള വിവാഹത്തിന് ശേഷം സിനിമ ഉപേക്ഷിച്ചത്; എല്ലാം തുറന്നുപറഞ്ഞ് താരം

ഈഗോ പ്രശ്നം ഉണ്ടാകാതിരിക്കാനാണ് ശ്രീനാഥുമായുള്ള വിവാഹത്തിന് ശേഷം സിനിമ ഉപേക്ഷിച്ചത്. എന്നിട്ടും ശ്രീനാഥുമായുള്ള വർഷങ്ങളുടെ ദാമ്പത്യ ബന്ധം വേർപിരിഞ്ഞതിന്റെ കാരണങ്ങൾ വ്യക്തമാക്കുകയാണ് നടി ശാന്തി കൃഷ്ണ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശാന്തികൃഷ്ണയുടെ പ്രതികരണം. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ സിനിമയിൽ സജീവമാകുകയാണ് നടി. പത്തൊമ്പതാമത്തെ വയസ്സിലാണ് ശ്രീനാഥുമായുള്ള വിവാഹം കഴിഞ്ഞത്. പ്രണയത്തിന് ഒടുവിൽ വിവാഹം കഴിച്ചതായതുകൊണ്ട് സിനിമ ഉപേക്ഷിക്കുന്നതിൽ വിഷമം ഒന്നും തോന്നിയില്ലെന്ന് ശാന്തി കൃഷ്ണ പറയുന്നു. വിവാഹ ശേഷം ശ്രീനാഥിന്റെ വീട്ടിലാണ് താമസിച്ചത്. അന്ന് ശ്രീനാഥ് മുബൈയിലായിരുന്നു. മാളയ്ക്കടുത്ത് മടത്തുംപടി എന്ന ഗ്രാമത്തിലായിരുന്നു ശ്രീനാഥിന്റെ വീട്ടുകാരോടൊപ്പം താമസിച്ചത്. ആകെ ഒരു ബസ്സാണ് അന്ന് ആ വഴി ഓടിയിരുന്നത്.
അതിരാവിലെ കുളിച്ച് അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പം അമ്പലത്തിൽ പോകുന്നതാണ് പ്രധാന പണി. വീട്ടിൽ തിരിച്ചെത്തിയാൽ തൊടിയിൽ മാങ്ങ പെറുക്കലും തേങ്ങ പെറുക്കലും മറ്റുമായി ദിവസം കഴിച്ചു കൂട്ടും. ഒരിക്കൽ വീട്ടിൽ ബാലചന്ദ്രമേനോൻ വന്നപ്പോൾ ‘മുംബൈയിൽ ജനിച്ചു വളർന്ന ഒരാൾക്ക് ഇങ്ങനെ ജീവിക്കാൻ കഴിയുമെങ്കിൽ അതു ശാന്തിക്ക് മാത്രമായിരിക്കും’ എന്ന് പറഞ്ഞു.

പിന്നീടാണ് തിരുവനന്തപുരത്തേക്ക് വാടക വീടെടുത്ത് മാറിയത്. വിവാഹം കഴിക്കുന്ന സമയത്ത് ശ്രീനാഥിന് പടങ്ങൾ വളരെ കുറവായിരുന്നു. ദാമ്പത്യത്തിൽ ഒരു ഈ ഗോ പ്രശ്നം ഉണ്ടാകേണ്ടെന്ന് കരുതിയാണ് സിനിമയിൽ നല്ല സമയം ആയിരുന്നിട്ട് കൂടി സിനിമയിൽ നിന്ന് പിൻവാങ്ങിയത്. പന്ത്രണ്ട് വർഷം ഒരുമിച്ച് ജിവിച്ചു. ശ്രീനാഥിന് ചാൻസുകൾ കുറഞ്ഞു. പിന്നീട് ഈഗോ പ്രശ്നങ്ങൾ ഞങ്ങൾക്കിടയിൽ വന്നു. വിവാഹ മോചനം ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനമാണ്. അന്ന് ശ്രീനാഥ് താൻ അദ്ദേഹത്തിന്റെ സങ്കൽപത്തിന് അനുസരിച്ച ഭാര്യ അല്ലെന്ന് പറഞ്ഞു. അത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ശാന്തികൃഷ്ണ അഭിമുഖത്തിൽ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top