
മുംബൈ: എന്‍.സി.പി പിളര്‍പ്പിന് പിന്നാലെ അജിത് പവാറിനെതിരെ മഹാരാഷ്ട്രയില്‍ പോസ്റ്ററുകള്‍. ബാഹുബലി മോഡലില്‍ ഇറക്കിയിരിക്കുന്ന പോസ്റ്ററില്‍ ശരത് പവാറിനെ പിന്നില്‍ നിന്നും കുത്തുന്ന അജിത് പവാറിനെയാണ് കാണിക്കുന്നത്. രാജ്യദ്രോഹി എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
എന്‍.സി.പിയുടെ വിദ്യാര്‍ഥി വിഭാഗമായ രാഷ്ട്രവാദി വിദ്യാര്‍ഥി കോണ്‍ഗ്രസാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. അജിത് പവാറിനെ കട്ടപ്പയായും ശരത് പവാറിനെ ബാഹുബലിയായും ചിത്രീകരിച്ചിരിക്കുന്നു. സ്വന്തം കൂട്ടത്തില്‍ ഒളിഞ്ഞിരിക്കുന്ന രാജ്യദ്രോഹികളെ രാജ്യം മുഴുവന്‍ വീക്ഷിക്കുകയാണെന്നും ഇത്തരക്കാരോട് പൊതുസമൂഹം പൊറുക്കില്ലെന്നും പോസ്റ്ററില്‍ പറയുന്നു. എന്നാല്‍ പോസ്റ്ററില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക