ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയതിനെ കുറിച്ച് നടക്കുന്ന വിവാദങ്ങളില്‍ കക്ഷി ചേര്‍ന്ന് മുന്‍ പ്രതിരോധ മന്ത്രി കൂടിയായ ശരത് പവാറും.യുപിഎ സര്‍ക്കാറിന്റെ കാലത്തും സര്‍ജിക്കല്‍ സ്‌െ്രെടക്കുകള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും പരസ്യപ്പെടുത്തിയിരുന്നില്ല എന്നാണ് ശരത് പവാര്‍ ഇക്കാര്യത്തോട് പ്രതികരിച്ചത്.
യുപിഎ കാലത്ത് നാല് തവണയാണ് സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടന്നത്. എന്നാല്‍ ഇവ പുറംലോകത്തെ അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും പവാര്‍ പറഞ്ഞു.മിന്നലാക്രമണം നടത്താനെടുത്ത തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പവാര്‍ അഭിനന്ദിക്കുകയും ചെയ്തു. മുന്‍ പ്രതിരോധമന്ത്രി എകെ ആന്റണിയും പവാറിന്റെ അതേ നിലപാടാണ് നേരത്തെ പ്രതികരണത്തിലൂടെ വ്യക്തമാക്കിയത്.
മിന്നലാക്രമണത്തിന് തെളിവ് ചോദിച്ച കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കെതിരെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും പവാര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് തെളിവ് ചോദിക്കുന്നത് അവിവേകപരമാണ്. ഇത്തരം പ്രസ്താവനകള്‍ നിരുത്തരവാദപരവുമാണെന്ന് പവാര്‍ പറഞ്ഞു.
ഇത് അംഗീകരിക്കാന്‍ പറ്റില്ല. സൈന്യത്തിന് രാജ്യത്തിലെ മുഴുവന്‍ പേരുടെയും പിന്തുണയും നല്‍കേണ്ടതാണെന്നും പവാര്‍ പറഞ്ഞു. ഉറി ആക്രമണത്തിനു ശേഷം ശത്രുക്കള്‍ക്ക് ഉചിതമായ മറുപടി കൊടുക്കേണ്ടിയിരുന്നു. അത് കൊടുത്തുകഴിഞ്ഞു. രാജ്യത്തെ പൗരന്മാര്‍ എന്ന നിലക്ക് നാം അതിനെ പിന്തുണക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എതിരാളിയുടെ ഭാഗത്തുനിന്ന പ്രകോപനപരമായ നീക്കമുണ്ടാകുമെന്ന് കണ്ടാല്‍ ഇത്തരം ആക്രമണം നടത്തുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ എക്കാലത്തെയും രീതിയാണെന്നും ആന്റണി പറഞ്ഞിരുന്നു.
ഇത്തരം ആക്രമണം നടത്താന്‍ സൈന്യം സ്വീകരിച്ച എല്ലാ നടപടികള്‍ക്കും യുപിഎ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നുവെന്നും ആന്റണി പറഞ്ഞിരുന്നു. അതേ സമയം ഇ ന്ത്യന്‍ സൈന്യം പാകിസ് ത ാ ന്റെ മണ്ണില്‍ മിന്നലാക്രണം നടത്തുന്നത് ഇതാദ്യമായാണെന്നാണ് ബി.ജെ.പിയുടെ വാദം.