പാട്‌ന: ജനതാദള്‍ യുണൈറ്റിഡിന്റെ പിളര്‍പ്പ് പൂർണ്ണമാകുന്നു. പിളർപ്പിന്റെ സൂചന നല്‍കി ശരദ് യാദവിന്റെ ബിഹാര്‍ പര്യടനം. തുടങ്ങുന്നു. മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ യാത്ര ചെയ്ത് അണികളെ ഒപ്പം നിര്‍ത്താനാണ് മുതിര്‍ന്ന ജെഡിയു നേതാവിന്റെ ശ്രമം. നിതീഷ് കുമാറിന്റെ വഞ്ചനാപരമായ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞാണ് ശരദ് യാദവ് തന്റെ ബഹുജന്‍ ചൗപാല്‍ യാത്രയ്ക്ക് തുടക്കമിട്ടത്. പാര്‍ട്ടി രണ്ടാണെന്ന വ്യക്തമായ ധ്വനി നല്‍കിയാണ് ശരദ് യാദവിന്റെ പര്യടനം.
ഗണബന്ധന്‍ തകര്‍ത്ത് നിതീഷ് കുമാര്‍ ബിജെപി തൊഴുത്തിലെത്തിയെങ്കിലും താനിപ്പോഴും മഹാസഖ്യത്തിനെ മാനിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യുന്നുണ്ടെന്നും ശരദ് യാദവ് പറഞ്ഞു. ലാലു പ്രസാദ് യാദവും കോണ്‍ഗ്രസുമടങ്ങുന്ന മഹാസഖ്യത്തില്‍ തന്നെയാണ് താനുള്ളത്. അല്ലാതെ ഫാസിസ്റ്റ് സമീപനങ്ങളും വര്‍ഗീയ ചിന്തയും വളര്‍ത്തുന്ന ബിജെപിക്ക് ഒപ്പമല്ലെന്നും ശരദ് യാദവ് ആവര്‍ത്തിച്ചു.
ജനതാദള്‍ ശരിക്കും രണ്ടായി. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു വിഭാഗവും പിന്നെ യഥാര്‍ത്ഥ സാധാരണക്കാരായ ജനകോടികള്‍ അണിനിരക്കുന്ന ജനതാദളും.ശരദ് യാദവ് പറയുന്നു.
യാദവിന്റെ പാര്‍ട്ടിയില്‍ നിന്ന് നേതാക്കളാരും ജാഥ നടക്കുന്നിടത്ത് എത്തിയില്ലെങ്കിലും ലാലു പ്രസാദ് യാദവിന്റെ സ്ഥലത്തെ എംഎല്‍എ ശരദ് യാദവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.11 കോടി ജനങ്ങളുടെ വിശ്വാസമാണ് നിതീഷ് കുമാര്‍ തകര്‍ത്തത്. 2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് ഒപ്പം നിന്നത് കൊണ്ടാണ് ജനങ്ങള്‍ വിജയിപ്പിച്ചതെന്നും ശരദ് യാദവ് നിതീഷിനെ ഓര്‍മ്മിപ്പിച്ചു. 5 വര്‍ഷം ജനങ്ങള്‍ ഭരിക്കാന്‍ അധികാരം തന്നത് ആ വിശ്വാസത്തിലാണ്. അതാണ് രാഷ്ട്രീയ വഞ്ചനയിലൂടെ നിതീഷ് തകര്‍ത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യാദവിന്റെ യാത്രയില്‍ ജെഡിയുവിന് യാതൊരു ബന്ധവും ഇല്ലെന്നും അത് വ്യക്തിപരം മാത്രമാണെന്നുമാണ് ജെഡിയു വക്തവ് വശിഷ്ട് നരേന്‍ പ്രതികരിച്ചത്.
ജെഡിയു പിളര്‍ത്താനൊരുങ്ങുകയാണ് ഈ യാത്രയിലൂടെ ശരദ് യാദവ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നിതീഷ് കുമാറിനെ പ്രകോപിപ്പിക്കുകയാണ് സോഷ്യലിസ്റ്റ് നേതാവിന്റെ പുതുതന്ത്രം. പാര്‍ട്ടിയില്‍ നിന്ന് നിതീഷ് കുമാര്‍ പുറത്താക്കുകയാണെങ്കില്‍ ശരദ് യാദവിന്റെ രാജ്യസഭാ സീറ്റിന് ഇളക്കം തട്ടില്ല. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെങ്കില്‍ എംപി സ്ഥാനം രാജിവെയ്‌ക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിനൊപ്പം നിന്ന് നിതീഷ് കുമാറിനെ പരമാവധി പ്രകോപിപ്പിക്കുകയാണ് ശരദ് യാദവ് ലക്ഷ്യമിടുന്നത്. ഇതിനായി ലാലു പ്രസാദ് യാദവിന്റെ ബിജെപിക്ക് എതിരായ മഹാറാലി ഉപയോഗിക്കാനാണ് ശരദ് യാദവിന്റെ നീക്കം.