ആ​ത്മീ​യ​ത തേ​ടി എ​ത്തി​പ്പെ​ട്ട​ത് ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ളി​ലേ​ക്ക്..! നെറ്റില്‍ ബ്‌ളൂഫിലിം കാണല്‍ പതിവായതോടെ നാടന്‍തുണ്ട് എന്ന ഗ്രൂപ്പുണ്ടാക്കി ,ഷ​റ​ഫ​ലി​യു​ടെ മാ​റ്റത്തിൽ അമ്പരന്ന് ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും

മലപ്പുറം: ആത്മീയ പ്രഭാഷണങ്ങൾ തേടി ഇന്‍റർനെറ്റിന്‍റെ ലോകത്തെത്തിയ ഷറഫലിയെത്തിപ്പെട്ടത് കാമവെറിയുടേയും ലൈംഗിക വൈകൃതങ്ങളുടേയും സൈറ്റുകളിൽ.പഠനത്തിൽ മിടുക്കനായിരുന്ന ഏക മകൻ ഇത്തരത്തിൽ ലൈംഗിക കേളികളുടെ വിതരണക്കാരനായത് രക്ഷിതാക്കൾ പോലുമറിയുന്നത് ഇയാളെ പോലീസ് അറസ്റ്റു ചെയ്തപ്പോൾ മാത്രമാണ്. അധികമാരോടും കൂട്ടു കൂടാതെ ഒതുങ്ങി കൂടിയ പ്രകൃതം. ഇന്‍റർനെറ്റിന്‍റെ വിശാല ലോകം നെറ്റ് വഴി അനിയന്ത്രിതമായി ലഭിച്ചതോടെയാണ് ഷറഫലിയും ഈ രംഗത്തെത്തിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ഷറഫലി (25)ഒരു വര്‍ഷം മുമ്പ് വിദേശപണ്ഡിതരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാനാണു ഫോണില്‍ ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതെന്ന് മൊഴി. ഇതിനിെടയാണ് അശ്ലീല വെബ്‌െസെറ്റുകളുടെ ലിങ്കുകള്‍ തുറന്നുകാണുന്നത് പതിവായതോടെ’നാടന്‍തുണ്ട്’ എന്ന ഗ്രൂപ്പുണ്ടാക്കി അതിലേക്ക് ഇവയുടെ ലിങ്കുകള്‍ അയച്ചുകൊടുക്കുന്നതു പതിവാക്കി. കുട്ടികളുടെ വീഡിയോകള്‍ കാണാനായിരുന്നു ഗ്രൂപ്പംഗങ്ങളില്‍ ഭൂരിപക്ഷത്തിനും താല്‍പര്യം. തുടര്‍ന്നാണ് ഒന്നര മാസം മുമ്പ് ‘പൂമ്പാറ്റ’ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കിയത്. ഈ ഗ്രൂപ്പില്‍ 14നു താഴെയുള്ള കുഞ്ഞുങ്ങളുടെ അശ്ലീല വീഡിയോകളാണ് അയച്ചിരുന്നത്. നിരവധിപേര്‍ ദിവസങ്ങള്‍ക്കുള്ളില്‍ അംഗങ്ങളായി. ഗ്രൂപ്പ് ചര്‍ച്ചയായെന്നും ഷറഫലി. ഷറഫലി പൂമ്പാറ്റയ്ക്കു പുറമേ മറ്റു മൂന്നു അശ്ലീല ഗ്രൂപ്പുകളുടെ അഡ്മിനും 48 ഗ്രൂപ്പുകളില്‍ അംഗവുമായിരുന്നെന്നും അന്വേഷണസംഘം പറയുന്നു. ദിവസം ഏഴായിരത്തോളം പേര്‍ക്കു ഷറഫലി ദൃശ്യങ്ങള്‍ അയച്ചിരുന്നെങ്കിലും ഗ്രൂപ്പംഗങ്ങളെക്കുറിച്ചു വിവരമില്ല.sharafali web site

ഫോണ്‍നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഗ്രൂപ്പംഗങ്ങള്‍ക്കുപോലും അറിയാത്തതിനാലാണ് പോലീസ് ടെലഗ്രാം അധികൃതരെ സമീപിക്കുന്നത്. ഷറഫലി യുടെ കൂട്ടാളികളെക്കുറിച്ചറിയാന്‍ പോലീസ് ”ടെലഗ്രാം” അധികൃതര്‍ക്കു കത്തയച്ചു. സോഷ്യല്‍ മീഡിയ ആപ്പായ ടെലഗ്രാമില്‍ ഷറഫലി തുടങ്ങിയ ”പൂമ്പാറ്റ” ഗ്രൂപ്പില്‍ ലാറ്റിനമേരിക്കയില്‍നിന്നുള്ളവര്‍വരെ അംഗങ്ങള്‍. വിദേശരാജ്യങ്ങളില്‍നിന്നുള്ള കുഞ്ഞുങ്ങളുടെ അശ്ലീല വീഡിയോകളാണു ഗ്രൂപ്പിലൂടെ കൂടുതലും െകെമാറിയതെന്ന് അന്വേഷണസംഘം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാജപേരുകളിലാണു പലരും ഗ്രൂപ്പില്‍. അറസ്റ്റിലായ ഷറഫലി പൂമ്പാറ്റ ഗ്രൂപ്പില്‍ എം.എല്‍.പി.എം എന്ന പേരിലാണു കയറിയിരുന്നത്. ഗ്രൂപ്പില്‍ അംഗങ്ങളാക്കാനും വീഡിയോകള്‍ അയച്ചുനല്‍കാനും ഇയാള്‍ പണം വാങ്ങിയിരുന്നോ എന്നറിയാല്‍ പോലീസ് ഷറഫലിയുടേയും ബന്ധുക്കളുടേയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍, പണമിടപാട് കണ്ടെത്താനായിട്ടില്ല. 29നു കൂടുതല്‍ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയപ്പോഴാണ് ഷറഫലി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

കസ്റ്റഡിയിലുള്ള പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളുടെ അശ്ലീല ഫോട്ടോയോ, വീഡിയോയോ ഇന്റര്‍നെറ്റ് വഴി തിരയുന്നതും മൊെബെലില്‍ സൂക്ഷിക്കുന്നതും അയച്ചുകൊടുക്കുന്നതും അഞ്ചുവര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റം. െലെംഗികാതിക്രമങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്ന പോക്‌സോ നിയമത്തിന്റെ 14-ാം വകുപ്പ് പ്രകാരമാണിത്. തടവിനു പുറമേ പിഴയ്ക്കും വ്യവസ്‌യുണ്ട്. ഐ.ടി ആക്ട് പ്രകാരം വേറെ കേസെടുക്കാനും നിയമമുണ്ട്.ഇത്തരത്തിലുള്ള കേസില്‍ ഒരിക്കല്‍ പിടിക്കപ്പെട്ടയാള്‍ വീണ്ടും സമാനകേസുകളില്‍ പിടിക്കപ്പെട്ടാല്‍ ഏഴുവര്‍ഷം തടവിനും പിഴയ്ക്കും പോക്‌സോ നിയമത്തില്‍ വ്യവസ്ഥയുണ്ട്. 18 നു താഴെയുള്ള പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും കേസില്‍ തുല്യശിക്ഷയാണ്.

Top