ഷറപ്പറവ ഇനി പറക്കില്ല; ഉത്തേജകത്തിൽ കുടുങ്ങി വിലക്കിൽ വീണു

സ്‌പോട്‌സ് ലേഖകൻ

ന്യൂയോർക്ക്: പ്രശസ്ത റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തൽ. കഴിഞ്ഞ ജനുവരി 26ന് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിൽ താൻ പരാജയപ്പെട്ടിരുന്നുയെന്ന് മരിയ ഷറപ്പോവ തന്നെയാണ് വെളിപ്പെടത്തിയത്. ഓസ്‌ട്രേലിയൻ ഓപ്പണിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ മരുന്ന് ഉപയോഗം കണ്ടെത്തിയിരുന്നെന്ന് മരിയ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരോധന മരുന്നായ മെൽഡോണിയത്തിന്റെ സാന്നിധ്യമാണ് ഡോപിംഗ് ടെസ്റ്റിൽ കണ്ടെത്തിയത്. ഇതിനെ തുടർന്ന് ഈ മാസം 12 മുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ വിലക്കേർപ്പെടുത്തി. ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ ആണ് മരിയായെ സസ്‌പെൻഡ് ചെയ്തത്.

2006 മുതൽ ഇത് ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ അന്ന് അത് നിരോധിത വസ്തു ആയിരുന്നില്ലെന്നും ഷറപ്പോവ പറഞ്ഞു. ഈ വർഷം മുതലാണ് ഉത്തേജക വിരുദ്ധ സമിതി മെൽഡോണിയം നിരോധിത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഈ പട്ടിക ശ്രദ്ധിച്ചില്ലെന്നും അതാണ് പിഴവ് വരാൻ കാരണമെന്നും ഷറപ്പോവ പറഞ്ഞു. മരുന്ന് ഉപയോഗിച്ചതിനുള്ള ശിക്ഷ എന്താണോ അത് അനുഭവിച്ചേ മതിയാകൂ. ഇത്തരത്തിൽ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. കരിയർ തുടരാൻ മറ്റൊരു അവസരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഷറപ്പോവ പറഞ്ഞു.

ഓഗസ്റ്റിൽ ആരംഭിക്കുന്ന ഒളിമ്പികിസ് മത്സരത്തിൽ ഷറപ്പോവക്ക് പങ്കെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് റഷ്യൻ ടെന്നീസ് ഫെഡറേഷൻ മേധാവി പ്രതികരിച്ചു.

Top