കൊച്ചി: ഭാര്യമാരെ പരസ്പരം പങ്കുവച്ച യുവാക്കള്‍ ഒടുവിൽ പിടിയിലായി !സംഭവം പുറത്തറിയാനും ഭാര്യമാരെ പരസ്പരം പങ്കുവെച്ചത് പിടിക്കപ്പെട്ടതും പങ്കാളികളിൽ ഒരാളായ കായംകുളം സ്വദേശിയുടെ ഭാര്യ എതിര്‍ത്തതിനാൽ ആയിരുന്നു .ഷെയര്‍ചാറ്റിലൂടെ പരിചയപ്പെട്ട ശേഷം ലൈംഗികബന്ധത്തിനായി ഭാര്യമാരെ പരസ്പരം കൈമാറിയ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ആലപ്പുഴ, കൊല്ലം, പത്തനംതിട്ട സ്വദേശികളെയാണ് കായംകുളം പോലീസ് പിടികൂടിയത്.എന്നാല്‍ സംഘത്തിലെ ഒരാളുടെ ഭാര്യ എതിര്‍ക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. 2018 മാര്‍ച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. കായംകുളം സ്വദേശിയായ യുവാവ് ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശി കായകുളത്തെത്തി. കായംകുളം സ്വദേശിയുടെ ഭാര്യയെ കോഴിക്കോടുകാരന് കൈമാറി.
തുടര്‍ന്ന് ഷെയര്‍ചാറ്റ് വഴി പരിപയപ്പെട്ട കുലശേഖരപുരം സ്വദേശിയുടെ വീട്ടില്‍ കായംകുളം സ്വദേശി ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കൂവയ്ക്കുകയും ചെയ്തു. അതിനുശേഷം ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കേരളപുരം, തിരുവല്ല സ്വദേശികളുടെ വീടുകളില്‍ കായംകുളം സ്വദേശി ഭാര്യയുമായി പോയി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ എതിര്‍ത്തതിനാല്‍ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്നും മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ കായംകുളം സ്വദേശി നിര്‍ബന്ധിച്ചതോടെ ഭാര്യയായ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.