ഷാർജ ഭരണാധികാരി കേരളത്തിലെത്തി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം

തിരുവനന്തപുരം: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരണം നൽകി. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി. ജലീല്‍ എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ആണ് ഷേക്ക് സുൽത്താൻ എത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാജ്ഭവനിലെത്തുന്ന സുല്‍ത്താന്‍ ഗവര്‍ണർ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 25ന് രാവിലെ സംസ്ഥാന മന്ത്രിസഭാംഗങ്ങളുമായി അദ്ദേഹം സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്ച നടത്തും. തുടർന്ന് രാജ്ഭവനിൽ ഗവർണർ പി.സദാശിവവുമായും ചർച്ച നടത്തും. ഷാർജ ഭരണാധികാരിയുടെ ബഹുമാനാർഥം രാജ്ഭവനിൽ ഉച്ചവിരുന്നും നൽകും.27ന് ലുലുഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിയുടെ ക്ഷണം സ്വീകരിച്ച് കൊച്ചിയും സന്ദർശിക്കും. അന്ന് വൈകീട്ടാണ് മടക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top