‘കഷായം ഗ്രീഷ്മ ഈ ഭൂമിയില്‍ ജീവിക്കാന്‍ യോഗ്യയല്ല’; കാമുകനെ കൊന്ന ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ചതില്‍ പ്രതിഷേധവുമായി ആള്‍ കേരള മെന്‍സ് അസോസിയേഷന്‍

തിരുവനന്തപുരം: കാമുകനെ കൊന്ന ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ചതില്‍ പ്രതിഷേധവുമായി ആള്‍ കേരള മെന്‍സ് അസോസിയേഷന്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ ഗ്രീഷ്മയുടെ കോലം കത്തിച്ചാണ് മെന്‍സ് അസോസിയേഷന്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഞാന്‍ കഷായം ഗ്രീഷ്മ ഞാന്‍ ഈ ഭൂമിയില്‍ ജീവിക്കാന്‍ യോഗ്യയല്ല എന്ന എഴുതിയ പ്ലക്കാര്‍ഡും ഗ്രീഷ്മയുടെ ചിത്രവുമായാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.

കാമുകനായിരുന്ന പാറശാല ജെ.പി. ഭവനില്‍ ജയരാജിന്റെ മകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് തമിഴ്നാട്ടിലെ രാമവര്‍മന്‍ചിറ, ശ്രീനിലയത്തില്‍ ഗ്രീഷ്മ. നെയ്യൂരിലെ സ്വകാര്യ കോളജില്‍ ബി.എസ്.സി റേഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ഷാരോണ്‍ രാജ് ബസ് യാത്രക്കിടെയാണ് ഗ്രീഷ്മയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഒടുവില്‍ ഷാരോണിനെ ഒഴിവാക്കാനായാണ് ഗ്രീഷ്മയും ബന്ധുക്കളും ചേര്‍ന്ന് കൃത്യം ആസൂത്രണം ചെയ്തത്.2022 ഒക്ടോബറിലായിരുന്നു സംഭവം. വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഷാരോണിനെ വിഷംകലര്‍ത്തിയ കഷായം കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവശനിലയിലായ ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top