ഭര്‍ത്താവുമായി ബന്ധം വേര്‍പിരിഞ്ഞപ്പോള്‍ കിട്ടിയ പണം ഈ യുവതി ഉപയോഗിച്ചത് എന്തിനാണെന്നറിഞ്ഞാല്‍ ഞെട്ടും ! ഷാരോണ്‍ പെര്‍ക്കിന്‍സ് എന്ന യുവതി ആ പണം ഉപയോഗിച്ചത് തന്റെ സ്തനങ്ങളുടെ വലിപ്പം കൂട്ടാനാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ സ്തനങ്ങളുടെ ഉടമയെന്ന് അറിയപ്പെടുന്ന ഷാരോണിന് ഇനിയും വലിപ്പം വേണമെന്നാണ് ആഗ്രഹം.
ഭര്‍ത്താവുമായി പിരിഞ്ഞപ്പോള്‍ ഷാരോണിന് ലഭിച്ചത് 33,000 പൗണ്ടാണ്. ഇതില്‍ 10,000 പൗണ്ടുപയോഗിച്ചാണ് അവര്‍ തന്റെ സ്തനങ്ങള്‍ക്ക് മോടികൂട്ടിയത്. 34ഡി സൈസില്‍നിന്ന് 36 എച്ച് സൈലിലേക്കും പിന്നീടത് 32എംഎം സൈസിലേക്കും വലുതാക്കി. 51-കാരിയായ ഷാരോണിന്റെ മോഹം ഇനിയും അടങ്ങിയിട്ടില്ല. ഗ്ലാമര്‍ മോഡലായി ജോലി ചെയ്യുന്ന അവര്‍, ഇനിയും വലിപ്പം കൂട്ടാനുള്ള ശ്രമത്തിലാണ്. എല്ലാത്തിനും കൂട്ടായി പുതിയ പങ്കാളി കാള്‍ ഹാമിള്‍ട്ടണുമുണ്ട്
വലിയ സ്തനങ്ങളും ഇടുങ്ങിയ അരക്കെട്ടുമാണ് ഷാരോണിന്റെ സ്വപ്നം. അരക്കെട്ട് 24 ഇഞ്ചിലേക്ക് ചുരുക്കാന്‍ ദിവസം 12 മണിക്കൂറോളം കോര്‍സെറ്റ് അണിയാനും അവര്‍ക്ക് മടിയില്ല. സ്തനവലിപ്പം കൂട്ടാന്‍ ഷാരോണ്‍ കാട്ടുന്ന ഉത്സാഹത്തില്‍ കാള്‍ ഹാമില്‍ട്ടണ്‍ സന്തുഷ്ടനാണ്. ഇപ്പോള്‍ത്തന്നെ വന്‍തോതില്‍ സിലിക്കോണ്‍ ഇംപ്ലാന്റ് ചെയ്തിട്ടുള്ള സ്തനങ്ങളില്‍ കൂടുതല്‍ ഇംപ്ലാന്റ് നടത്താനാണ് ഷാരോണിന്റെ തീരുമാനം.