ഒരു കിലോമീറ്റര്‍ അകലെ നിന്നെത്തിയ വെടിയുണ്ട ഐഎസ് തീവ്രവാദിയുടെ തലതുളച്ചു; വെടിവെച്ചത് എസ്എഎസ് ഷാര്‍പ്പ് ഷൂട്ടര്‍: മിന്നല്‍ ആക്രമണത്തില്‍ രക്ഷിച്ചത് 20 സാധാരണ പൗരന്‍മാരെ

 

റമാദി: ഇറാഖിലെ റമാദിയില്‍ 20 സാധാരണക്കാരെ ബന്ദികളാക്കിവച്ച് വിലപേശിയിരുന്ന മൂന്നു ഐഎസ് തീവ്രവാദികളെ ഒരു കിലോമീറ്റര്‍ അകലെ നിന്നു പാഞ്ഞെത്തിയ വെടിയുണ്ട തലതകര്‍ത്തു കൊലപ്പെടുത്തി. ഇറാഖിലെ റമാദിയിലെ ഒരു കെട്ടിടത്തിനുള്ളില്‍ 20 സാധാരണക്കാരെ ബന്ദികളാക്കി വച്ചു വിലപേശിയ മൂന്നു ഐഎസ് തീവ്രവാദികളെയാണ് എസ്എഎസിന്റെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ തലയ്ക്കു വെടിവച്ചു കൊലപ്പെടുത്തിയത്. രണ്ടു തീവ്രവാദികളും ഒരു ആത്മഹത്യാ സ്‌ക്വാഡ് അംഗവും സംഘത്തിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവങ്ങള്‍.

ss1ഐഎസ് തീവ്രവാദി കേന്ദ്രം ആക്രമിച്ച ഇറാഖ് – അമേരിക്കന്‍ സൈന്യം തീവ്രവാദികളെ തുരത്തുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മൂന്നു തീവ്രവാദികള്‍ താവളത്തില്‍ നിന്നും രക്ഷപെട്ടത്. നേരെ ഓടിയ സംഘം കിലോമീറ്ററുകള്‍ അകലെയുള്ള ആള്‍പ്പാര്‍പ്പ് അകലെയുള്ള കെട്ടിടത്തിലാണ് എത്തപ്പെട്ടത്. ഇവിടെ താമസിച്ചിരുന്ന ഇരുപതോളം പേരെ ബന്ദികളാക്കിയായിരുന്നു പിന്നീട് സംഘത്തിന്റെ വിലപേശല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ss2
തീവ്രവാദികളെ ആക്രമിക്കുന്നതിനു അമേരിക്കന്‍ – ഇറാഖ് സൈന്യം പല മാര്‍ഗങ്ങള്‍ ആലോചിച്ചു. റോക്കറ്റ് ലോഞ്ചറുകളും വിമാനങ്ങളും ഉപയോഗിച്ചു ബോംബ് ആക്രമണം നടത്തുന്നതിനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍, ഇത്തരത്തില്‍ നേരിട്ടു ആക്രമണത്തിനു മുതിര്‍ന്നാല്‍ ഇത് ബന്ദികളുടെ സുരക്ഷയെകൂടി ബാധിക്കും എന്നു മനസിലാക്കിയതിനെ തുടര്‍ന്നു ആക്രമണത്തിനുള്ള പദ്ധതി മാറ്റുകയായിരുന്നു.

ss3
ഇതേ തുടര്‍ന്നാണ് എസ്എഎസ് സേനയിലെ ഷാര്‍പ്പ് ഷൂട്ടര്‍മാരെ ദൗത്യം ഏല്‍പ്പിച്ചത്. തീവ്രവാദികള്‍ കയറി ഒളിച്ചിരിക്കുന്ന കെട്ടിടത്തിന്റെ എതിര്‍ദിശയിലെ മറ്റൊരു കെട്ടിടത്തില്‍ എസ്എഎസ് കമാന്‍ഡോകള്‍ കയറിയിരുന്നു. തുടര്‍ന്നു ലക്ഷ്യം തയ്യാറാക്കുകയായിരുന്നു. തീവ്രവാദികള്‍ ഒളിച്ചിരുന്ന കെട്ടിടത്തിന്റെ ഭിത്തിയിലെ ചെറിയ വിടവിലൂടെയായിരുന്നു കമാന്‍ഡോകള്‍ തീവ്രവാദികളുടെ സംഘത്തിനെ ഉന്നം പിടിച്ചത്. കെട്ടിടത്തിനു പുറത്തു കാവല്‍ നിന്നിരുന്ന സൈനികര്‍ ഇടയ്ക്കിടെ വെടിയുതിര്‍ത്ത് തീവ്രവാദി സംഘത്തിന്റെ ശ്രദ്ധതിരിച്ചുകൊണ്ടിരുന്നു.
ഇതിനിടെ മിന്നല്‍ വേഗത്തില്‍ എസ്എഎസ് കമാന്‍ഡോകള്‍ മൂന്നു തീവ്രവാദികളുടെയും തലയ്ക്കു വെടിവയ്ക്കുകയായിരുന്നു. മൂന്നു പേരും വെടിയേറ്റു വീണു സെക്കന്‍ഡുകള്‍ക്കകം തന്നെ താഴെ കാത്തു നിന്ന സൈനിക കമാന്‍ഡോ സംഘം കെട്ടിടത്തിനുള്ളില്‍ കയറി പ്രതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സംഘത്തിലെ ആത്മഹത്യാ സ്‌ക്വാഡിന്റെ ശരീരത്തിലെ ബോംബുകള്‍ പിന്നീട് നിര്‍വീര്യമാക്കി. അമേരിക്കന്‍ സൈനിക ശേഖരത്തിലെ ഏറ്റവും ശക്തമായ ബാരറ്റ് ലൈറ്റ് .50 എന്ന തോക്കാണ് വെടിവയ്ക്കുന്നതിനു ഉപയോഗിച്ചിരുന്നതെന്നും പിന്നീട് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Top