ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് ശശി തരൂര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്ക് മാത്രമല്ല പരാജയത്തിന്റെ ഉത്തരവാദിത്വം. സ്ഥാനാര്‍ത്ഥിനിര്‍ണയം അടക്കമുള്ള കാര്യങ്ങളില്‍ രമേശ് ചെന്നിത്തലക്കും സുധീരനും ഉത്തരവാദിത്വമുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം ഹൈക്കമന്‍ഡ് ഗൗരവത്തോടെയാണ് കാണുന്നതെന്നും കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക