അനധികൃത സ്വത്ത് സമ്പാദനകേസിൽ കർണാടക ജയിൽ കഴിയുന്ന അണ്ണാഡിഎംകെ നേതാവ് ശശികലയ്ക്ക് കൊച്ചിയിലും അനധികൃത സ്വത്തുക്കൾ. ശശികലയ്ക്കെതിരായി ആദായ നികുതി വകുപ്പിന്റെ റെയ്ഡിന്റെ ഭാഗമായി, കൊച്ചി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് കണ്ടെടുത്തത്. റെയ്ഡിൽ 15 കോടി രൂപയുടെ ആഢംബര വഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശശികലയുടേയും അനന്തരവൻ ദിനകരന്റേയും അടുത്ത കൂട്ടാളിയായ സുകേശ് ചന്ദ്രശേഖരന്റെ കൊച്ചി ബന്ധമാണ് പരിശോധനയ്ക്ക് കാരണമായത്. ചന്ദ്രശേഖരനെ കുറിച്ചു നേരത്തെ നടത്തിയ അന്വേഷണങ്ങളിൽ ഇയാളുടെ കൊച്ചി ബന്ധത്തെ കുറിച്ചു തെളിവു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ കണ്ടെത്തിയത്.സുകേശിന്റെ കൂട്ടാളി നവാസിന്റെ കൊച്ചിയിലെ വീട്ടിലും റെയ്ഡ് നടന്നു. സുകേശിനെതിരെ അന്വേഷണം തുടരുന്നു. അണ്ണാഡിഎംകെ നേതാക്കന്മാരായ ശശികലയുടേയും ദിനകരന്റേയും അടുത്ത സഹായിയാണ് സുകേശ് ചന്ദ്രശേഖരൻ. ഇയാളുടെ കൊച്ചിയിലുള്ള ഫ്ലാറ്റുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. റെയ്ഡിൽ കോടികൾ വിലയുള്ള വാഹനങ്ങൽ കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത കാറുകൾ ബെംഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ശശികലയ്ക്കും കുടുംബാംഗങ്ങൾക്കും നേരെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് . കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന റെയ്ഡ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോഴും തുടരുകയാണ്. റെയ്ഡിൽ 1430 കോടിയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഏഴ് കോടി രൂപയും അഞ്ച് കോടിയുടെ സ്വർണവും അന്വേഷണ സംഘം പിടിച്ചെടുത്തു. ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ആരംഭിച്ചത് അണ്ണാഡിഎംകെ പാർട്ടി ചാനലായ ജയ ടിവിയിൽ നിന്നാണ്. നവംബർ 2 ന് ജയടിവിയുടെ ആസഥാനത്ത് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കൂടാതെ എംജി ആർ സ്ഥാപിച്ച ദിനപത്രമായ നമധുവിന്റെ ഓഫീസിലും റെയ്ഡ് നടന്നിരുന്നു. അതേ ദിവസം 187 പരം സ്ഥലങ്ങളിലും പരിശോധന നടന്നത്. ജയലളിതയുടെ മരണത്തെ തുടർന്ന് ശശികലയുടെ മരുമകൻ വിവേക് ജയരാമൻ ജയ ടിവിയുടെ സിഇഒ. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.
ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ശശികലയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള മന്നാർഗുഡിയിലെ സുന്ദരകോട്ടയിലുള്ള വനിത കോളേജ് ഹോസ്റ്റലിൽ നിന്ന് വജ്രാങ്ങളും സ്വിസ് വാച്ചുകളും കണ്ടെടുത്തിരുന്നു. ഹോസ്റ്റലിലെ അടച്ചിട്ടിരുന്ന മുറിയിൽ നിന്നാണ് വസ്തുക്കൾ കണ്ടെടുത്തത്. പരിശോധനക്കായി കോളേജിലെത്തിയ ഉദ്യോഗസ്ഥരെ കുറച്ചു പേർ ചേർന്ന് തടഞ്ഞിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷമാണ് പരിശോധന ആരംഭിച്ചത്. തങ്ങളെ ലക്ഷ്യമിട്ടു നടക്കുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡിനു പിന്നിൽ കേന്ദ്ര സർക്കാരാണെന്നും അണ്ണാഡിഎംകെ നേതാവ് ടിടിവി ദിനകരൻ ആരോപിക്കുന്നുണ്ട്. തങ്ങളെ കൂട്ടത്തോടെ തകർക്കുകയാണ് സർക്കാരിൻരെ ഉദ്യോശമെന്നും എന്നാൽ അത് വെറും സ്വപ്നമായി തന്നെ അവശേഷിക്കുമെന്നും ദിനകരൻ കൂട്ടിച്ചേർത്തു. ജനങ്ങൾ ഇതെല്ലാം കണുന്നുണ്ടെന്നും അവർക്കറിയാം സത്യമെന്നും ദിനകരൻ കൂട്ടിച്ചേർത്തു