തോഴിയായിരുന്ന ശശികലയ്ക്ക് ഇപ്പോള്‍ രാജകീയ വാസം എന്ന് വാര്‍ത്തകള്‍. ശശികലയെയും ഇളവരശിയെയും പാർപ്പിച്ചിരിക്കുന്ന ബംഗളൂരു പരപ്പന അഗ്രഹാര ജയിൽ ഇവർക്കു മാത്രമായി പ്രത്യേക അടുക്കളയും ആഹാരം പാകം ചെയ്യുന്നതിന് പ്രത്യേകം ആളുകളും ഉള്ളതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഡിഐജി ഡി രൂപ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.ജയിൽ സന്ദർശനത്തിനു ശേഷമാണ് ഡിഐജി റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഗുരുതര ചട്ട ലംഘനങ്ങൾ ജയിലിൽ നടക്കുന്നതായി ഡിഐജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. പ്രത്യേക പരിഗണന ലഭിക്കുന്നതിനായി രണ്ട് കോടി രൂപ ജയിൽ അധികൃതർക്ക് ശശികല കൈക്കൂലി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഡിഐജിയുടെ ആരോപണങ്ങളെ ജയിൽ മേധാവി എച്ച് എൻ സത്യനാരായണ റാവു തളളി.
ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നതിനായി ശശികല ജയിൽ അധികൃതർക്ക് രണ്ട് കോടി രൂപ കൈകകൂലി നൽകിയെന്നാണ് വിവരം. ഡിജിപിക്ക് അടക്കം കൈക്കൂലി കിട്ടിയിട്ടുണ്ടെന്നും ആരോപണം ഉണ്ട്.
ഡിഐജി ഡി രൂപയാണ് ജയിലിൽ നടക്കുന്ന നിയമലംഘനങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നൽകിയിരിക്കുന്നത്.ജൂലൈ 10ന് പരപ്പന അഗ്രഹാര ജയിൽ സന്ദർശിച്ച ശേഷമാണ് റിപ്പോർട്ട് നൽകിയത്. ശക്തമായ നടപടി സ്വീകരിക്കണമെന്ന് രൂപ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നു.
ശശികലയ്ക്ക് മാത്രമല്ല മറ്റ് പലർക്കും ജയിലിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്റ്റാംപ് പേപ്പർ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൾ കരിം തെൽഗിക്കും ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.ഇയാളുടെ കൈയ്യും കാലും തടവുന്നതിന് ഇയാൾക്ക് വേണ്ടത് ചെയ്തു കൊടുക്കുന്നതിന് മൂന്നോ നാലോ സഹായികൾ ജയിലിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.