ത​ല​മു​റ മാ​റ്റ​ത്തി​നായി ശ​ശി ത​രൂ​ര്‍

മലപ്പുറം:കോണ്‍ഗ്രസില്‍ കേരളത്തില്‍ ഒരു പറ്റാം യുവാക്കള്‍ തലമുറമാറ്റം വേണമെന്ന ആവശ്യം ഉന്നയിച്ചു തുടങ്ങിയിട്ട് കുറച്ചു നാളായി .ഇപ്പോള്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിന് സമയമായെന്ന് ശശി തരൂര്‍ എം.പിയും ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി നേതൃത്വത്തിലുള്ളവര്‍ ചെയ്ത സേവനങ്ങള്‍ മഹത്തരമാണ്. അത് അംഗീകരിച്ചുകൊണ്ടുതന്നെ നവീന ആശയങ്ങള്‍ കൈമുതലാക്കിയ പുതുതലമുറക്ക് അവസരം കൊടുക്കണം. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

നേതൃമാറ്റം ഇൗ വര്‍ഷംതന്നെ ഉണ്ടാകുമെന്നാണ് തെന്‍റ പ്രതീക്ഷ. രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതോടെ സമൂലമാറ്റമുണ്ടാകും. പ്രിയങ്ക ഗാന്ധിയുടെ കാര്യത്തില്‍ അവരും കുടുംബവുമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ധ്രുവീകരണത്തിന് ബി.ജെ.പി പരിശ്രമിക്കുേമ്പാള്‍ ഡല്‍ഹിയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ഗുണം ചെയ്യും. ദലിത് വിഭാഗങ്ങളും രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നുെണ്ടങ്കിലും മുഖ്യമായും മുസ്ലിം സമുദായത്തെയാണ് ലക്ഷ്യമിടുന്നത്. മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല, കമ്യൂണിറ്റി പാര്‍ട്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top