മുംബൈ: മുന്‍ സ്റ്റാര്‍ ടിവി സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജി കൊലപ്പെടുത്തിയ മകള്‍ ഷീന ബോറയുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്. ഷീന പഠനകാലത്ത് എഴുതിയ കുറിപ്പുകളാണു പുറത്തുവന്നത്. ഷീനയുടെ പിതാവെന്നു അവകാശപ്പെട്ട സിദ്ധാര്‍ഥ ദാസുമായി നടത്തിയ കത്തിടപാടുകളും പുറത്തുവന്നിട്ടുണ്ട്.അതേസമയം മിഖായേല്‍ മകനല്ല,വളര്‍ത്തുമകനെന്ന് ഇന്ദ്രാണിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പുറത്തു വന്നു.
ഡയറിക്കുറിപ്പുകളില്‍ ഇന്ദ്രാണിയെ തെരുവുവേശ്യയെന്നാണു ഷീന വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു പിറന്നാള്‍ ദിനത്തില്‍ ഷീന എഴുതിയ ഡയറിയിലാണ് അവര്‍ (ഇന്ദ്രാണി മുഖര്‍ജി) അമ്മയല്ലെന്നും തെരുവുവേശ്യയാണെന്നും, അവരെ വെറുക്കുന്നതായും പറയുന്നത്. എന്നാല്‍ പിതാവ് സിദ്ധാര്‍ഥയുമായി ഷീനയ്ക്കുണ്ടായിരുന്ന സ്‌നേഹം കത്തുകളില്‍ വ്യക്തമാണ്. കഴിഞ്ഞ ദിവസമാണു ഷീന തന്റെ മകളാണെന്നു സിദ്ധാര്‍ഥ് വെളിപ്പെടുത്തിയത്.
ഭാവിയെക്കുറിച്ചു പ്രതീക്ഷയില്ലെന്നും വല്ലാതെ മാനസിക സമ്മര്‍ദം അനുഭവിക്കുന്നുവെന്നും ഡയറിയിലുണ്ട്.മറ്റൊരു കുറിപ്പില്‍ ഇന്ദ്രാണി പീറ്റര്‍ മുഖര്‍ജിയെ വിവാഹം കഴിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അവര്‍ ആ കിഴവനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഐട്ടയ്ക്കും കക്കയ്ക്കും (ഇന്ദ്രാണിയുടെ മാതാപിതാക്കള്‍) ഇത് അഭിമാനമാണ്. എന്നാല്‍ എനിക്ക് ഈ വിവാഹം ഇഷ്ടമല്ല
അതിനിടെ ഷീന ബോറ വധക്കേസില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ച് വീണ്ടും വെളിപ്പെടുത്തല്‍ പുറത്തുവന്നു. ഷീന തന്‍െറ മകളാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ മിഖയേല്‍ തന്‍െറ വളര്‍ത്തു പുത്രന്‍ മാത്രമാണെന്നും സ്വന്തം ചോരയില്‍ പിറന്ന മകനല്ലെന്നും കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജി വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കേസിന്‍െറ വിശദാംശങ്ങള്‍ക്കായി പൊലീസ് കസ്‌റ്റഡിയില്‍ കാണാനെത്തിയ അഭിഭാഷകരോട് ഇന്ദ്രാണി മുഖര്‍ജി ഇക്കാര്യം വെളിപ്പെടുത്തിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്.
കൊല്ലപ്പെട്ട ഷീന ബോറ സഹോദരിയാണെന്നായിരുന്നു മുമ്പ് ഇന്ദ്രാണി വെളിപ്പെടുത്തിയിരുന്നത്. അന്വേഷണം ഊര്‍ജിതമായതോടെ ഷീന സഹോദരിയല്ലെന്നും ആദ്യ ഭര്‍ത്താവിലുള്ള മകളാണെന്നും ഇന്ദ്രാണി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഇതോടെയാണ് കേസ് ദേശീയ ശ്രദ്ധ നേടിയത്.
കേസില്‍ പിന്നീടിങ്ങോട്ട് വെളിപ്പെടുത്തലുകളുടെ നീണ്ട നിരയാണ് പ്രകടമായത്. ഷീന ബോറ കൊല്ലപ്പെട്ടിട്ടില്ലെന്നും യു.എസില്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നും ഇന്ദ്രാണി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇതുവരെയുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഷീനയ്‌ക്ക് പുറമെ മിഖായേലും ഇന്ദ്രാണിയുടെ മകനാണെന്നും മിഖായേലിനെയും കൊലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നതുമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നത്. ഇന്ദ്രാണി തന്‍െറ മാതാവാണെന്നും, എന്നാല്‍, വര്‍ഷങ്ങളായി തങ്ങള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും മിഖായേലും അവകാശപ്പെട്ടിരുന്നു. ഷീന ബോറയുടെ പിതാവെന്ന് അവകാശപ്പെട്ട് കൊല്‍ക്കത്ത സ്വദേശിയായ സിദ്ധാര്‍ത്ഥ് ദാസ് രംഗത്തെത്തിയതാണ് കേസിലെ അവസാന വെളിപ്പെടുത്തല്‍. കേസില്‍ അവസാനമുണ്ടായ ഇന്ദ്രാണിയുടെ വെളിപ്പെടുത്തല്‍ അന്വേഷണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നത് വ്യക്‌തമല്ല.
കൊലപാതകം പൊലീസിനെ അറിയിച്ചത് ആത്‌മാര്‍ത്ഥ സുഹൃത്ത്
മുംബയ്: ഷീന ബോറയുടെ കൊലപാതക വിവരം പൊലീസിനെ അറിയിച്ചത് ഷീനയുടെ ആത്മാര്‍ത്ഥ സുഹൃത്തെന്ന് റിപ്പോര്‍ട്ട്. മീററ്റില്‍ നിന്നും ലഭിച്ച ഷീനയുടെ ഉറ്റ സുഹൃത്തിന്‍െറ ഫോണ്‍കോളിലൂടെയാണ് കൊലപാതക വിവരം പൊലീസ് അറിയുന്നതെന്ന് ദ് ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്‌തു.
ഷീനയും സുഹൃത്തും ഗുവാഹത്തിയിലെ ഡിസ്‌നിലാന്‍ഡ് സ്‌കൂളില്‍ പത്താം ക്ലാസ് വരെ ഒരുമിച്ചാണ് പഠിച്ചിരുന്നത്. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുന്‍പ് ഗുവാഹത്തിയില്‍ നടന്ന ഈ സുഹൃത്തിന്‍െറ വിവാഹത്തിലും ഷീന പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. വിവാഹത്തിനെത്തിയ ഷീന സ്‌റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുലുമായി തന്‍െറ വിവാഹം അതേ വര്‍ഷം (2012) നടക്കുമെന്ന് സുഹൃത്തിനോട് പറഞ്ഞിരുന്നു.
കൊല്ലപ്പെടുന്നതിന് മുമ്പ് ഷീനയെ കാണാന്‍ മുംബയിലെ വസതിയില്‍ എത്തിയിരുന്നു. ഫോണ്‍ കോളുകളിലൂടെ ഷീന സുഹൃത്തുമായി ബന്ധം നിലനിര്‍ത്തിയിരുന്നതായും ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് ഷീനയുടെ കോളുകള്‍ എത്താതായപ്പോള്‍ അവള്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് സുഹൃത്ത് സംശയിക്കുകയും ഇക്കാര്യം പൊലീസിനെ അറിയിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.