പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല; സേലത്ത് പോയി ഹാദിയയെ കാണുമെന്ന് ഷെഫിന്‍ ജഹാന്‍; അനുമതിയില്ലെന്ന് കോളജ് എംഡി

ന്യൂഡല്‍ഹി: ഹാദിയയെ സേലത്ത് പോയി കാണുമെന്ന നിലപാട് ആവര്‍ത്തിച്ച ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. സേലത്തെ മെഡിക്കല്‍ കോളജില്‍ പോയി ഹാദിയയെ കാണുന്നതിന് സുപ്രിം കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു.

ഹാദിയയക്കു നീതി കിട്ടുന്നതിനായി നിയമ നടപടികളുമായി മുന്നോട്ടുപോവുമെന്ന് ഷെഫിന്‍ ജഹാന്‍ പറഞ്ഞു. ഇപ്പോഴത്തെ വിധിയില്‍ സന്തോഷമുണ്ട്. ഹാദിയയെ കാണുന്നതിന് തനിക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സേലത്തെ കോളജില്‍ എത്തി ഹാദിയയെ കാണുമെന്ന് ഷെഫിന്‍ ജഹാന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഷെഫിന്‍ ജഹാന് ഹാദിയയെ കാണാന്‍ അനുമതിയില്ലെന്ന് കോളജ് എംഡി കല്‍പ്പന ശിവരാജ് വ്യക്തമാക്കി. വിവാഹിതരല്ലാത്ത കുട്ടികളെയാണ് ഹോസ്റ്റലില്‍ താമസിപ്പിക്കുന്നത്. ഇവിടെ പ്രത്യേക നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തില്ലെന്ന് എംഡി വ്യക്തമാക്കി. സുപ്രിം കോടതി നിര്‍ദേശിച്ചത് അനുസരിച്ചാണ് ഹാദിയയ്ക്ക് താമസ സൗകര്യം ഒരുക്കുന്നത്. അതിനുള്ള ക്രമീകരണങ്ങള്‍ തുടങ്ങിയതായി കോളജ് എംഡി അറിയിച്ചു.

Top