ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടു: ലണ്ടനിൽ അഭയം തേടുമെന്ന് സൂചന. ബംഗ്ലദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചർച്ച. സർവ്വകക്ഷി യോഗത്തിൽ സാഹചര്യം വ്യക്തമാക്കി കേന്ദ്രസർക്കാർ

കലാപത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹി വിട്ടു. 9:30 നാണ് ഹിൻഡൻ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. ലണ്ടനിൽ അഭയം തേടുമെന്നാണ് സൂചന. C130 J എന്ന ബം​ഗ്ലാദേശിന്റെ വ്യോമസേന വിമാനത്തിലാണ് ഇന്ത്യ വിട്ടത്. ബംഗ്ലദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ ചർച്ച നടന്നു.ഇന്ത്യക്കാരുടെ സുക്ഷ ഉറപ്പാക്കണമെന്ന് യോഗത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. പതിമൂവായിരത്തോളം പേർ നിലവില്‍ ബംഗ്ളാദേശിലുണ്ട്.ബംഗ്ളാദേശിൽ തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ വിഷയങ്ങളാണെന്ന് സർക്കാർ .ോഗത്തില്‍ അറിയിച്ചു.ബംഗ്ളാദേശ് സേനയുമായി സമ്പർക്കത്തിലാണ്. കലാപത്തിൽ വിദേശ ഇടപെടലുണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു.രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനാണ് ജയശങ്കർ ഈ ഉത്തരം നല്‍കിയത്. .പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുത്തില്ല. ആഭ്യന്ത്രമന്ത്രി അമിത് ഷാ പങ്കെടുത്തു

ബം​ഗ്ലാദേശിലെ നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട് കേന്ദ്ര സർക്കാർ അറിയിച്ചു. പാർലെമന്റിൽ വിഷയം സംബന്ധിച്ച് സർവകക്ഷി യോ​ഗം വിളിച്ചിരുന്നു. ഡൽഹിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. ഷെയ്ഖ് ഹസീന സഹോദരി രഹാനക്കൊപ്പമാണ് ഇന്ത്യയിൽ അഭയം തേടിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുന്ന ബംഗ്ലാദേശിൽ ഭരണം സൈന്യം ഏറ്റെടുത്തിരുന്നു. രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കുമെന്നും സൈനിക മേധാവി വാകർ ഉസ് സമാൻ പറഞ്ഞിരുന്നു. പ്രക്ഷോഭത്തിൽ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. അവാമി ലീഗ് നേതാവ് ഷാഹിൻ ചക്ലദാറിന്റെ ഹോട്ടലിന് പ്രക്ഷോഭകർ തീയട്ടു. എട്ട് പേർ കൊല്ലപ്പെട്ടു. ബംഗ്ലാദേശിൽ അതിരൂക്ഷമായ കലാപം തുടരുകയാണ്. വ്യാപക കൊള്ളയും കൊലയുമാണ് നടക്കുന്നത്.

ധാക്ക വിടുന്നതിനു മുൻപു പ്രസംഗം റെക്കോർഡ് ചെയ്യാൻ ഷെയ്ഖ് ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. സംവരണവിരുദ്ധ പ്രക്ഷോഭം ഭരണവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. സർക്കാർ ജോലികൾക്കുള്ള സംവരണ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളിൽ നിന്ന് ജൂലൈയിൽ ആരംഭിച്ച പ്രതിഷേധം 200 ലധികം പേർ കൊല്ലപ്പെടുകയും അക്രമത്തിലേക്ക് നീങ്ങുകയും ചെയ്തതിന് പിന്നാലെയാണ് അടുത്ത പ്രക്ഷോഭത്തെ രാജ്യത്തെ ബാധിച്ചിരിക്കുന്നത്.

Top