കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനും നടി അര്‍ച്ചനക്കും ഉന്നതങ്ങളില്‍ പിടി !പിന്നില്‍ വിവാദ ജയില്‍ ഡിഐജി ? അര്‍ച്ചനക്കൊപ്പം കറങ്ങിയ വിവാദപോലീസ് മേധാവി ഷെറിനുമായും ബന്ധം

കൊച്ചി:സീരിയല്‍ നടിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയ ജയില്‍ ഡിഐജി ബി. പ്രദീപിനെതിരായ കുരുക്ക് മുറുകുന്നു.ആദ്യമായല്ല പ്രദീപിനെതിരേ പരാതി ഉയരുന്നത്. കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനുമായി ഈ ഓഫീസര്‍ക്ക് ബന്ധമുണ്ടെന്ന് അടുത്തിടെ ആരോപണമുയര്‍ന്നിരുന്നു.കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ഷേറിന്‍ അനധികൃതമായി പരോളുകള്‍ അനുവദിക്കുന്നതും ചില ഉന്നത ഉദ്യോഗസ്ഥരുമൊത്ത് കറങ്ങുന്നതുമായി മുന്‍പ് പല റിപ്പോര്‍ട്ടുകളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു.കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന് അടുത്ത കാലത്തായി 13 തവണയാണ് പരോള്‍ കിട്ടിയിരുന്നത് .ഈ അടുത്ത് ഈസ്റ്ററിനും ഷെറിന്‍ പരോളില്‍ ഇറങ്ങിയിരുന്നു .ഇതിനെല്ലാം പിന്നില്‍ ഉന്നത ഉദ്യോഗഥരുടെ പിന്തുണ ഉണ്ടെന്നും ആരോപണം ഉണ്ട്.

2009 നവംബറിലാണ് ഷെറിന്റെ ഭര്‍ത്താവിന്റെ പിതാവിനെ കൊലല്‌പ്പെട്ട നിലയില്‍ കാണുന്നത്. ഈ കൊലപാതകം ആസൂത്രണം ചെയ്തതിനാണ് ഷെറിന് പിടിയിലാകുന്നത്.2010ലാണ് ഷെറിന് ജീവപര്യന്തം ശിക്ഷ ലഭിയ്ക്കുന്നത്. തുടര്‍ന്ന് ഇവരെ 2011ല്‍ തിരുവനന്തപുരം വനിത ജയിലിലേയ്ക്ക് മാറ്റി. ശിക്ഷയ്ക്കിടെ തന്നെ ഏഴ് തവണ സാധാരണ പരോളും രണ്ട് തവണ അടിയന്തിര പരോളും ഷെറിന്‍ നേടി. തിരുവനന്തപുരം ജയില്‍ അധികൃതര്‍ക്ക് ഷെറിന്‍ തലവേദനയായതോടെ വിയ്യൂരിലേയ്ക്ക് മാറ്റി.ഷെറിന്‍ പരോളിലിറങ്ങുമ്പോള്‍ ജയില്‍വകുപ്പിലെ ഒരു ഉന്നതനെ കാണാറുണ്ടെന്ന് വിവരമുണ്ടായിരുന്നു. ജയിലിലെ സ്ഥിരം പ്രശ്‌നക്കാരിയാണെങ്കിലും ഷെറിന് പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ അധികൃതര്‍ നിയമങ്ങളോ ചട്ടങ്ങളോ നോക്കാറില്ലെന്നും ആരോപണം ഉണ്ട്. ചട്ടവിരുദ്ധമായി ഷെറിന്‍ ഇതുവരെ പതിമൂന്ന് പരോള്‍ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.sherin-d

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജീവപര്യന്ത്യം തടവിനു ശിക്ഷിക്കപ്പെട്ട ഇവര്‍ ശിക്ഷാകാലാവധി തുടങ്ങി ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ത്തന്നെ പരോള്‍ നേടിത്തുടങ്ങി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 392 മുതല്‍ 402 വരെ വകുപ്പുകള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്ക് പരോളിന് അര്‍ഹതയില്ലെന്നാണ് ജയില്‍ ആസ്ഥാനത്ത് നിന്നറിയുന്നത്. ഷെറിന്‍ 394ാം വകുപ്പുപ്രകാരമുള്ള ശിക്ഷ അനുഭവിക്കുന്നുണ്ട്. കവര്‍ച്ചയ്ക്കുവേണ്ടി മാരകമായ മുറിവേല്‍പ്പിക്കുക എന്നതാണ് 394 പ്രകാരമുള്ള കുറ്റം. 10 വര്‍ഷംവരെ പരമാവധി തടവു കിട്ടാവുന്ന കുറ്റമാണിത്. 302 വകുപ്പിനോടൊപ്പമാണ് 394 പോലുള്ള വകുപ്പുകള്‍ ചേര്‍ത്തതെങ്കില്‍ ഈ വകുപ്പുപ്രകാരമുള്ള ശിക്ഷ കഴിഞ്ഞ ശേഷമേ പരോളിന് അര്‍ഹതയുള്ളൂ എന്നും ചട്ടത്തില്‍ പറയുന്നു.2010 ജൂണ്‍ 11ന് ആണ് കാരണവര്‍ കൊലക്കേസില്‍ വിധി വരുന്നത്. 2012 മാര്‍ച്ച് 3ന് ഷെറിന് ആദ്യ പരോള്‍ അനുവദിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലില്‍ വെച്ചുമാത്രം ഇവര്‍ എട്ടു തവണ പരോള്‍ നേടിയിട്ടുണ്ട്.കുറ്റവാളിയുടെ സൗന്ദര്യത്തില്‍ മയങ്ങി പലരും ഇവരെ നിയമവിരുദ്ധമായി സഹായിക്കുകയായിരുന്നു എന്ന് മുഖ്യധാരാ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു .എങ്കിലും അധികാരികള്‍ കണ്ണടച്ചു.

വിവാദങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന അതേ ഉദ്യോഗസ്ഥന്‍ വീണ്ടും പിടിക്കപ്പെട്ടിരിക്കയാണ്. പല സീരിയല്‍ താരങ്ങളും ഡിഐജി യുടെ ഒദ്യോഗിക വസതിയില്‍ പോലും എത്താറുണ്ടന്നും ഈയിടെ സീരിയലിലെ സഹതാരങ്ങള്‍ക്കായി ഇദ്ദേഹം ജയില്‍ ആസ്ഥാനത്തിനടുത്തെ വസതിയില്‍ അത്താഴ വിരുന്നൊരുക്കിയതായും ആരോപണമുണ്ട്.

കറുത്തമുത്ത് ഉള്‍പ്പെടെ നിരവധി സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ച നടിയാണ് ഡിഐജിക്കൊപ്പം സര്‍ക്കാര്‍ അനുവദിച്ച വാഹനത്തില്‍ കറങ്ങിയത്. ഡല്‍ഹിയില്‍ ജനിച്ച് മലയാളത്തില്‍ സജീവമായ അര്‍ച്ചന സുശീലനാണ് ഈ നടിയെന്നാണ് സീരിയല്‍ രംഗത്തുള്ളവര്‍ പറയുന്നത്. മുമ്പും ചില വിവാദ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന ഈ നടി സീരിയല്‍ രംഗത്ത് സജീവമാണ്. മലയാള സീരിയലുകളിലാണ് സജീവമാണെങ്കിലും ജനിച്ചതും വളര്‍ന്നതും കേരളത്തിനു വെളിയിലാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ജയില്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടിയുമായി ഡിഐജി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തുവെന്നാണ് ആക്ഷേപം. ദക്ഷിണ മേഖലയിലെ ഒരു ജയിലിലെ വാര്‍ഷികത്തിന് ഈ നടിയെ പങ്കെടുപ്പിച്ചുവെന്നും ആരോപണങ്ങളുണ്ട്. ജയില്‍ മേധാവി ആര്‍. ശ്രീലേഖയ്ക്കു ലഭിച്ച ഊമക്കത്താണ് ഇപ്പോള്‍ പ്രദീപിനെ തിരിഞ്ഞുകൊത്തിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 17 ന് നടിയേയും കൂട്ടി ജയില്‍ ഡി ഐ ജി ഒദ്യോഗിക വാഹനത്തില്‍ യാത്ര നടത്തിയെന്നും ഈ സമയം നടിയും ഡ്രൈവറും അല്ലാതെ ഡിഐജിക്കൊപ്പം ആരുമില്ലാതിരുന്നുവെന്നും ഐജി ഗോപകുമാറിന് കൈമാറിയ പരാതിയുലുണ്ട്.Archana actress

അര്‍ച്ചന പല തവണ അനാശാസ്യത്തിന് പോലീസ് പിടിയിലായിട്ടുള്ള മലയാളി വേരുകളുള്ള നടിയെ രക്ഷപ്പെടുത്തിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങള്‍ തന്നെയാണ്. 2011 ഏപ്രിലിലായിരുന്നു അര്‍ച്ചന ആദ്യമായി പരസ്യമായി പോലീസ് പിടിയിലാകുന്നത്. കൊച്ചി പനങ്ങാട് ആള്‍സഞ്ചാരമില്ലാത്ത ഇടറോഡില്‍ കിടന്നിരുന്ന ഒരു ചുവന്ന കാര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാര്‍ അവിടെ തന്നെ കിടക്കുന്നതു കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ കാര്‍ അതിവേഗം പാഞ്ഞുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് കാറില്‍ നിന്ന് നടിയെയും രണ്ടു യുവാക്കളെയും കണ്ടെത്തുന്നത്. അന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തിച്ച നടിക്കെതിരേ അനാശാസ്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഉന്നതങ്ങളില്‍ നിന്ന് വിളിയെത്തി. ഇതിനിടെ വിവരമറിഞ്ഞ് നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും പോലീസ് സ്‌റ്റേഷനിലെത്തി. എന്നാല്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്യാതെ നടിയെ പോലീസ് രായ്ക്കുരമായനം രക്ഷപ്പെടുത്തി. ഈ നടി അര്‍ച്ചനയാണെന്ന് വെളിപ്പെടുത്തുന്ന തെളിവുകളോടെ ഇന്ത്യാവിഷന്‍ അടക്കമുള്ള ചാനലുകള്‍ അന്ന് വാര്‍ത്ത നല്കിയിരുന്നു.മാനസപുത്രി സീരിയലില്‍ ഗ്ലോറി എന്ന കഥാപാത്രമായിട്ടാണ് അര്‍ച്ചന സുശീലന്‍ സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാകുന്നത്.

Top