അമേരിക്കയിൽ കാണാതായതിന് ശേഷം ദിവസങ്ങള്‍ക്ക് ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ ഷെറിൻ മാത്യുവിനെ കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു.അച്ഛൻ വെസ്ലി മാത്യു നിര്‍ബന്ധിച്ച് പാല് കുടിപ്പിച്ചപ്പോള്‍ ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത്. ഇക്കാര്യം വെസ്ലി തന്നെ പോലീസിനോട് സമ്മതിച്ചു. പോലീസ് അറസ്റ്റ് ചെയ്ത വെസ്ലി ഇപ്പോൾ ജയിലിലാണ്. പാൽ കുടിപ്പിക്കുന്നതിനിടെ കുട്ടിക്കു ശ്വാസതടസവും ചുമയുമുണ്ടായി. ഇതേതുടർന്ന് അബോധാവസ്ഥയിലായ കുട്ടി മരിച്ചെന്നു കരുതി ഷെറിനെ ഉപേക്ഷിക്കുകയായിരുന്നെന്നുവെന്നാണ് എറണാകുളം സ്വദേശിയായ വെസ്ലിയുടെ മൊഴി. വെസ്ലി മാത്യൂസും ഭാര്യ സിനിയും രണ്ടു വർഷം മുന്‍പു ബിഹാറിൽനിന്നു ദത്തെടുത്തതാണ് ഷെറിനെ. പാലു കുടിക്കാൻ വിസമ്മതിച്ച കുഞ്ഞിനെ വീടിനു പുറത്ത് നിര്‍ത്തിയെന്നും പതിനഞ്ച് മിനിട്ട് കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലെന്നുമാണ് വെസ്ലി ആദ്യം പോലീസിന് നല്കിയ മൊഴി. ഈ മൊഴിയാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. അഡ്വക്കേറ്റിനൊപ്പം എത്തിയാണ് വെസ്ലി പോലീസിന് മുമ്പാകെ സത്യം ബോധിപ്പിച്ചത്. വീട്ടിൽനിന്ന് മുക്കാൽ കിലോമീറ്റർ അകലെ കലുങ്കിനടിയിലെ ടണലിലാണു മൃതദേഹം കണ്ടെത്തിയത്. കാണാതായതിന് ശേഷം രണ്ട് ആഴ്ച കഴിഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഷെറിന് വളർച്ചക്കുറവും സംസാരിക്കാൻ പ്രശ്നമുണ്ട്. തൂക്കം കൂടാൻ ഇടയ്ക്കിടെ ആഹാരം കൊടുക്കണമായിരുന്നു. ഇതിനായാണ് പുലര്‍ച്ചെ ഉറങ്ങുന്ന കുട്ടിയെ വിളിച്ച് ഉണര്‍ത്തി പാല് നല്കാന് ശ്രമിച്ചത്. കുട്ടി പാല് കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നിര്‍ബന്ധിച്ച് പാല് കൊടുക്കുകയായിരുന്നു വെസ്ലി. വളര്‍ത്തമ്മ സിനിക്കെതിരേ കേസെടുത്തിട്ടില്ല. സംഭവം നടക്കുമ്പോള്‍ ഇവര്‍ ഉറക്കത്തിലായിരുന്നു. നാലു വയസുള്ള മറ്റൊരു മകൾ ഇവർക്കുണ്ട്. വെസ്ലി അറസ്റ്റിലായതിനു പിന്നാലെ ഈ കുഞ്ഞിന്റെ സംരക്ഷണം ശിശു സംരക്ഷണവിഭാഗം ഏറ്റെടുത്തു.
ഷെറിന്റെ മരണ കാരണം പുറത്ത്; എല്ലാം ഏറ്റുപറഞ്ഞ് വളര്ത്തച്ഛന്
Tags: sherin murder