മോഡലിങിലൂടെ ബോളിവുഡ് സിനിമയിലെത്തുകയും പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ താരമാണ് ശ്വേത മേനോന്‍. ഇപ്പോള്‍ ടിവി ഷോകളില്‍ അവതാരകയായും എത്തുന്നുണ്ട്. ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റായ ശ്രീവത്സന്‍ മേനോനാണ് താരത്തിന്റെ ഭര്‍ത്താവ്. 2011 ജൂണ്‍ 18 നായിരുന്നു വിവാഹം. ഇരുവര്‍ക്കും സബൈന എന്ന മകളുണ്ട്. ശ്വേതയുടെ ആദ്യ വിവാഹം ബോബി ഭോസ്ലെ എന്നായാളുമായിരുന്നു. ആ ബന്ധം തകര്‍ന്നതിനെ കുറിച്ചുള്ള ശ്വേത മേനോന്റെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ശ്വേതയുടെ വാക്കുകള്‍:
ഒരു പ്രണയത്തകര്‍ച്ചയില്‍ നില്‍ക്കുന്ന എനിക്ക് ആശ്വാസവുമായി വന്നതാണ് ബോബി ഭോസ്ലെ. അത് നല്ലൊരു സൗഹൃദമായി വളര്‍ന്നു. പിന്നീടെപ്പോഴോ പ്രണയമായി. ഞങ്ങള്‍ വിവാഹിതരായി. വിവാഹം കഴിഞ്ഞ ഭര്‍തൃവീട്ടില്‍ ചെന്ന ആദ്യ ദിനം തന്നെ എന്റെ സ്വപ്നങ്ങള്‍ എല്ലാം വെറുതെ ആയിപ്പോയെന്ന് മനസ്സിലായി. ഗ്വോളിയാറിലെ യാഥാസ്ഥിക കുടുംബാംഗമായിരുന്നു ബോബി. മുഖം ദുപ്പട്ട കൊണ്ട് മറച്ച് മാത്രമേ ബോബിയുടെ വീട്ടില്‍ നടക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. അങ്ങനെയല്ലാതെ കുടുംബാംഗങ്ങളുടെ മുന്നില്‍ എത്താന്‍ പാടില്ല. വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരുടെ കാല്‍ തൊട്ട് വണങ്ങണം. ഭര്‍ത്താവെന്ന നിലയില്‍ ബോബിക്ക് ശ്വേതയുടെ മേല്‍ ഒരു അധികാരവും ഇല്ലായിരുന്നു. ബോബിയുടെ വീട്ടുകാരാണ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. സാമ്പത്തികമായി പിന്നോക്കമായ ബോബിയുടെ കുടുംബത്തിന് എന്റെ പണത്തില്‍ മാത്രമായിരുന്നു കണ്ണ്. ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് എന്റെ ബാങ്ക് ബാലന്‍സ് എല്ലാം ബോബിയുടെ വീട്ടുകാര്‍ പിന്‍വലിപ്പിച്ചു. ആയിടയ്ക്കാണ് ജോഷ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അമീര്‍ ഖാന്‍ വിളിക്കുന്നത്. എന്നാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ ബോബി സമ്മതിച്ചില്ല. ഇതോടെ ബോബിയുമായുള്ള ജീവിതം അവസാനിപ്പിച്ച് അയാളുടെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.