പ്രമുഖ ഫാഷന്‍ ഡിസൈനറായ സന്ദീപ് ഘോഷ്‌ലയുടെ സഹോദരി പുത്രി സൗദാമിനി മട്ടുവിന്റെ വിവാഹ പാര്‍ട്ടിയില്‍ താരമായത് ശ്വേതാ ബച്ചനായിരുന്നു. വെളുത്ത നിറത്തിലുള്ള സാരിയാണ് താരപുത്രി ധരിച്ചിരുന്നത്. വിവാഹ പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്ത ശ്വേതയ്ക്ക് ഇപ്പോള്‍ ട്രോള്‍മഴയാണ്. സാരിയുടെ ബ്ലൗസ് ആണ് പ്രശ്‌നമാക്കിയത്. കൈ ഉയര്‍ത്തിപിടിച്ച് കളിച്ചപ്പോഴാണ് ഇത് സാരി ബ്ലൗസ് തന്നെയാണോ എന്ന് ആളുകള്‍ സംശയം പ്രകടിപ്പിച്ചത്. ഫാഷന്റെ പേരില്‍ കാട്ടികൂട്ടിയത് വൃത്തികേടായെന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നു. ശ്വേതയെ കൂടാതെ, സാറാ അലി ഖാന്‍, കരണ്‍ ജോഹര്‍, ജയാ ബച്ചന്‍ എന്നിവരും ഡാന്‍സ് ചെയ്തു. ഐശ്വര്യ റായ് ഉള്‍പ്പെടെ നിരവധി ബോളിവുഡ് താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്.
Tags: shewtha bachan