ഇരുണ്ട നിറം കാരണം മോശം അനുഭവം: ശില്‍പ ഷെട്ടി; വിമാനത്താവള ജിവനക്കാരിക്കെതിരെ താരം

പ്രശസ്ത ബോളിവുഡി താരം ശില്‍പ ഷെട്ടിക്ക് നേരെ മോശം പെരുമാറ്റവുമായി എയര്‍പോര്‍ട്ട് ജീവനക്കാരി. വിമാനത്താവളത്തിലെ കൗണ്ടറിലെ ഒരു ജീവനക്കാരി തന്നോട് വംശീയമായാണ് പെരുമാറിയതെന്നാണ് ശില്‍പ ഷെട്ടിയുടെ പരാതി. ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടാസിലെ ഒരു ജീവനക്കാരിയുടെ പെരുമാറ്റത്തിനെതിരേയാണ് ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ശില്‍പയുടെ രോഷപ്രകടനം. തൊലിയുടെ നിറം കാരണം മോശമായി പെരുമാറി എന്നായിരുന്നു രൂക്ഷമായ ഭാഷയിലുള്ള ശില്‍പയുടെ പരാതി.

മുമ്പും ശില്‍പ ഷെട്ടിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2012ല്‍ റിയാലിറ്റി ഷോയായ ബിഗ് ബ്രദറില്‍ വച്ച് ശില്‍പയോട് വംശീയ പരാമര്‍ശങ്ങള്‍ നടത്തിയത് വലിയ വാര്‍ത്തയായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശില്‍പ ഷെട്ടി പറയുന്നത് ഇങ്ങനെ:

‘ക്ലിയറന്‍സ് കൗണ്ടറില്‍ വച്ച് മെല്‍ എന്ന സ്ത്രീയാണ് മോശമായി പെരുമാറിയത്. വെള്ളക്കാരിയല്ലാത്തതുകൊണ്ട് തന്നോട് അധികം സംസാരിക്കേണ്ട എന്ന നിലപാടിലായിരുന്നു അവര്‍. ബിസിനസ് ക്ലാസിലായിരുന്നു എന്റെ യാത്ര. അതുകൊണ്ട് തന്നെ അനുവദനീയമായ രണ്ട് ബാഗുകള്‍ മാത്രമായിരുന്നു കൈവശം ഉണ്ടായിരുന്നത്. എന്നാല്‍, പകുതി മാത്രം സാധനങ്ങള്‍ വച്ച എന്റെ ഒരു ബാഗിന് ഭാരക്കൂടുതലുണ്ടെന്നും അതുകൊണ്ട് മറ്റൊരു കൗണ്ടറില്‍ പരിശോധന നടത്തണമെന്നു അവര്‍ ശഠിച്ചു. എന്നാല്‍, ഭാരക്കൂടുതലുള്ള ലഗ്ഗേജ് പരിശോധിക്കേണ്ട കൗണ്ടറിലെ സ്ത്രീ വളരെ മാന്യമായാണ് എന്നോട് പെരുമാറിയത്. എന്റെ ബാഗിന് ഭാരക്കൂടുതലില്ലെന്ന് അവര്‍ പറഞ്ഞു. ഞാന്‍ വീണ്ടും പഴയ കൗണ്ടറിലേയ്ക്ക് പോയി. എന്നാല്‍, അവര്‍ വീണ്ടും പരിശോധിക്കാന്‍ കൂട്ടാക്കിയില്ല. കൗണ്ടര്‍ അടയ്ക്കാന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഞാന്‍ അങ്ങനെ ഒരു കൗണ്ടറില്‍ നിന്ന് മറ്റൊരു കൗണ്ടറിലേയ്ക്ക് ഓടുകയായിരുന്നു ഞാന്‍. ധിക്കാരിയായ മെല്ലിന് എന്നോട് എന്തോ പ്രശ്‌നമുള്ളതായാണ് എനിക്ക് തോന്നിയത്. ഈ വിഷയം ക്വാണ്ടാസിന്റെ ശ്രദ്ധയില്‍ പെടുത്താനും പരിഹാരം കാണാനും വേണ്ടി മാത്രമാണ് ഞാന്‍ ഇത്രയും കുറിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ ജീവനക്കാരെ മാന്യമായി പെരുമാറാന്‍ പഠിപ്പിക്കണം. തൊലിയുടെ നിറത്തിനനുസരിച്ച് മാറാനുള്ളതല്ല പരിഗണന. ഞങ്ങള്‍ ഇങ്ങനെ തള്ളിവീഴ്‌ത്തേണ്ടവരല്ല, മാത്രവുമല്ല, ഇത്തരം അഹന്ത വച്ചുപൊറുപ്പിക്കുകയുമില്ല. ഇനി നിങ്ങള്‍ പറയൂ ഈ ചിത്രത്തിലുള്ള ബാഗ് അമിത ഭാരമുള്ളതാണോ?’-ശില്‍പ വിമാനത്താവളത്തില്‍ ബാഗുമായി ഇരിക്കുന്നതിന്റെ ചിത്രം സഹിതം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

silpa shetty2

ഇതാദ്യമായല്ല ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്ക് വിദേശമണ്ണില്‍ വച്ച് ഇത്തരത്തില്‍ തൊലിയുടെ നിറത്തിന്റെ പേരില്‍ മോശം അനുഭവമുണ്ടാകുന്നത്. ഹോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ച പ്രിയങ്ക ചോപ്രയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ബോളിവുഡ് തരം റിച്ച ചദ്ദ ഇയ്യിടെയാണ് ജോര്‍ജിയയിലെ ഒരു വിമാനത്താവളത്തില്‍ വച്ച് ഇതുപോലെ മോശമായ പെരുമാറ്റം നേരിടേണ്ടിവന്ന വിവരം പുറത്തുപറഞ്ഞത്.

Top