മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച്​ രണ്ടു മരണം.കപ്പല്‍ ക്യാപ്റ്റനെതിരേ നരഹത്യക്കു കേസ്!!ക്യാപ്റ്റ​നെ അറസ്റ്റ് ചെയ്യും

കൊച്ചി: കൊച്ചി കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് രണ്ടു മരണം. അപകടത്തില്‍ കാണാതായ മൂന്നു പേരില്‍ രണ്ടു പേരുടെ മൃതദേഹം തെരച്ചിലില്‍ കണ്ടെത്തി. കാണാതായ ഒരാള്‍ക്കു വേണ്ടി തെരച്ചില്‍ പുരോഗമിക്കുകയാണ്. മറ്റ് മൂന്നു പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ ഫോര്‍ട്ട്കൊച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കപ്പലിെന്റെ ക്യാപറ്റനടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു.
കൊച്ചി പുറം കടലില്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിപ്പിച്ച് അപകടമുണ്ടാക്കിയത് വിദേശകപ്പല്‍. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടിനെ ഇടിച്ചുതകര്‍ത്തത്.അപകടമുണ്ടാക്കിയ കപ്പല്‍ കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കപ്പിത്താനെതിരെ നരഹത്യയ്ക്ക് കേസ് രജിസ്ട്രര്‍ ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എംപി ദിനേശ് അറിയിച്ചു.

അപകടത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാകുകയും ചെയ്തു. കാണാതായ ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന മറ്റു 11 പേരെ മറ്റൊരു മത്സ്യബന്ധന ബോട്ടില്‍ എത്തിയവരാണ് രക്ഷപ്പെടുത്തിയത്.ലക്ഷദ്വീപിനടുത്താണ് ഈ കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. ഉച്ചയോടെ ഈ ബോട്ട് കൊച്ചിയിലേക്കു എത്തിക്കാനാണ് കോസ്റ്റ്ഗാര്‍ഡ് ശ്രമിക്കുന്നത്. പുതുവൈപ്പിനില്‍നിന്നു 12 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top