മറൈന്‍ ഡ്രൈവിലെത്തുന്ന പെണ്‍കുട്ടികള്‍ പോലീസിനെ ചോദ്യം ചെയ്തു; ഭീഷണിപ്പെടുത്തിയ പോലീസുകാരെ ക്യാമറയില്‍ പകര്‍ത്തി; ശിവസേനയുടെ ഗുണ്ടായിസത്തിന് തിരക്കഥയൊരുക്കിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍

കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിന് തിരക്കഥ തയ്യാറാക്കിയത് പോലീസ് ഉദ്യോഗസ്ഥന്‍. മറൈന്‍ ഡ്രൈവിലെത്തുന്ന പെണ്‍കുട്ടികളേയും ആര്‍കുട്ടികളേയും പോലീസ് വിരട്ടുന്നത് കുറേ കാലമായി തുടരുന്നുണ്ട്. പിങ്ക് പോലീസ് എത്തിയതോടെ ഈ ചുമതല പിങ്ക് പോലീസ് ഏറ്റെടുത്തു.

സദാചാര ഗുണ്ടായിസം കളിക്കുന്ന പോലീസിനെ പല പെണ്‍കുട്ടികളും ചോദ്യം ചെയ്തു. തിരുവനന്തപുരം കനകുന്നില്‍ സദാചാര പിങ്ക് പോലീസിനെ ഫെയസ് ബുക്ക് ലൈവില്‍ കുടുക്കിയത് പലര്‍ക്കും ധൈര്യമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചിയിലും പല പെണ്‍കുട്ടികളും ഭീഷണിപ്പെടുത്താനെത്തുന്ന പോലീസുകാരുടെ ചിത്രം പകര്‍ത്തലും പതിവായി. ഇതോടെയാണ് മറൈന്‍ ഡ്രൈവിലെത്തുന്ന ആര്‍കുട്ടികളെയും പെണ്‍കുട്ടികളേയും വിരട്ടാന്‍ പോലസ് ശിവസേനയുടെ സഹായം തേടിയത്. ഇതനുസരിച്ച് ജില്ലാ നേതാവിനെ പോലീസ് ഉദ്യോഗസ്ഥന്‍ നേരിട്ട് വിളിച്ചതായാണ് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പോലീസ് നടപടികള്‍ ഒന്നും ഉണ്ടാകില്ലെന്നും ഉറപ്പും കൊടുത്തു. മറൈന്‍ ഡ്രൈവില്‍ പെണ്‍വാണിഭം നടക്കുന്നതായി ഒരു മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.ddds

ശിവസനേയെ പാടിപുകഴ്ത്തിയ വാര്‍ത്തയില്‍ മറൈന്‍ ഡ്രൈവിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ ശിവസേന ചൂരലെടുക്കുകയാണെന്നും സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈകിട്ടോടെ അമ്പതോലം ശിവസേന പ്രവര്‍ത്തകര്‍ ചരലുമായി ഗുണ്ടായിസം നടത്തിയത്. പ്രകടനം തുടങ്ങുന്ന സമയത്ത് തന്നെ പോലീസ് സംരക്ഷണമാണ് ശിവസേനക്കാര്‍ക്ക് ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകരും ശിവസേനക്കാര്‍ക്ക് പിന്തുണ നല്‍കിയിരുന്നു ഈ ഉറപ്പിലാണ് ശിവസേനക്കാര്‍ ചൂരലുമായി രംത്തിറങ്ങിയത്. കാര്യങ്ങള്‍ കൈവിട്ടതോടെ തിരക്കഥ തയ്യാറാക്കിയ ഉന്നത ഉദ്യോഗസ്ഥനും തടിഊരുകയായിരുന്നു.

Top