അനുവാദമില്ലാതെ സെല്‍ഫിയെടുത്ത ആരാധകന്റെ കൈയില്‍ നിന്നും നടന്‍ ശിവകുമാര്‍ മൊബൈല്‍ ഫോണ്‍ തട്ടിത്തെറിപ്പിച്ചത് വലിയ വിവാദമായിരുന്നു. ചെന്നൈയില്‍ ഒരു ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ശിവകുമാറിന്റെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിനും പരിഹാസത്തിനുമാണ് വഴിവച്ചത്. എണ്ണമറ്റ ട്രോളുകളും മീമുകളുമാണ് ഈ വിഷയത്തില്‍ വന്നത്.
അഹങ്കാരിയായ നടന്‍ എന്നാണ് ശിവകുമാറിനെ വലിയൊരു വിഭാഗം വിശേഷിപ്പിച്ചത്. വിമര്‍ശനം രൂക്ഷമായപ്പോള്‍ പ്രായശ്ചിത്തം ചെയ്തിരിക്കുകയാണ് അദ്ദേഹം. യുവാവിന് പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയാണ് ശിവകുമാര്‍ വിവാദങ്ങള്‍ക്ക് വിരാമം ഇട്ടിരിക്കുന്നത്. രാഹുല്‍ എന്നാണ് യുവാവിന്റെ പേര്. 21000 രൂപ വില വരുന്ന ഫോണാണ് ശിവകുമാര്‍ സമ്മാനമായി നല്‍കിയത്. സമ്മാനം വാങ്ങിയ രാഹുല്‍ നടനോട് നന്ദി പറയാനും മറന്നില്ല.
ശിവകുമാര്‍ വലിയ നടനാണ്. അദ്ദേഹം ആ സമയത്ത് അങ്ങനെ പെരുമാറും എന്ന് കരുതിയില്ല. ഒരിക്കലും അനുവാദമില്ലാതെ ഞാന്‍ ഇനി സെല്‍ഫി എടുക്കുകയില്ല. അദ്ദേഹം എന്നെ ഒരു വലിയ പാഠമാണ് പഠിപ്പിച്ചത് രാഹുല്‍ പറഞ്ഞു. ഫോണ്‍ തട്ടിത്തെറിപ്പിച്ചത് വിവാദമായതോടെ ആദ്യം ശിവകുമാര്‍ മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരുന്നു. വിമാനത്താവളത്തിലോ മറ്റ് പൊതുചടങ്ങുകളിലോ എന്നു വേണ്ട ആയിരക്കണക്കിന് ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍പ്പോലും ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ഒരു മടിയും കാട്ടുന്ന ആളല്ല ഞാന്‍. എന്നാല്‍, ഈ കാര്യത്തില്‍ എല്ലാവരും പാലിക്കേണ്ട ഒരു മര്യാദയുണ്ട്. സെലിബ്രിറ്റികളും അല്‍പം സ്വകാര്യത ആഗ്രഹിക്കുന്നവരാണ്.
അവരുടെ സ്വകാര്യതയെ ആളുകള്‍ മാനിക്കേണ്ടതുമാണ്. ഒരു ഫോട്ടോ എടുക്കുന്നതിന് മുന്‍പ് അനുവാദം ചോദിക്കുന്നതാണ് മര്യാദ. സെലിബ്രിറ്റിയെ ഒരു പൊതുമുതലായി കണക്കാക്കാനാവില്ല-ശിവകുമാര്‍ പറഞ്ഞു. തമിഴ്, കന്നട സിനമകളില്‍ ഒരു കാലത്ത് നായകനായും സഹനടനായും തിളങ്ങിയ താരമാണ് ശിവകുമാര്‍. നടന്‍മാരായ സൂര്യയുടെയും കാര്‍ത്തിയുടെയും പിതാവാണ് അദ്ദേഹം.
And here is the new publicity video: Veteran actor #Sivakumar who broke the phone of a young lad #Rahul after saying "sorry" to him has purchased a new phone (Note: Rs 21000/= worth) smart phone as gift! pic.twitter.com/GssHFtpoda
— sridevi sreedhar (@sridevisreedhar) November 2, 2018