പീഡന പരാതി ഉയർന്നതിനു പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ച് ഷിയാസ് കരീം

തനിക്കെതിരെ പീഡന പരാതി ഉയര്‍ന്നതിനു പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ച് സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീം. സോഷ്യല്‍ മീഡിയയില്‍ ആണ് ഷിയാസ് എന്‍ഗേജ്മെന്റ് ഫോട്ടോ പങ്കുവെച്ചത്. വെല്‍ക്കം ടു മൈ ലൈഫ് എന്ന ക്യാപ്ഷനോട് കൂടിയാണ് ഷിയാസ് ചിത്രങ്ങള്‍ പങ്കുവെച്ചത്. രെഹ്ന യാണ് ഷിയാസിന്റെ ഭാവി വധു.ഷിയാസിനെതിരെ പീഡനപരാതിയില്‍ പൊലീസ് കേസെടുത്ത വാര്‍ത്തക്ക് പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എന്‍ഗേജ്മെന്റ് ചിത്രങ്ങള്‍ താരം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ഷിയാസ് കരീമിനെതിരെ യുവതി നല്‍കിയ പീഡന പരാതിയില്‍ കാസര്‍കോട് ചന്തേര പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളത്തെ ജിമ്മില്‍ വര്‍ഷങ്ങളായി ട്രെയിനറായ യുവതി അടുത്തിടെയാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top