ആലപ്പുഴ: കോണ്‍ഗ്രസില്‍ സീറ്റുകിട്ടില്ലെന്ന് ഉറപ്പായതോടെ ബിജെപി യോടും സിപിഎമ്മിനോടും വിലപേശിയ ശോഭനാ ജോര്‍ജ് ഒടുവില്‍ വിമത സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തുന്നു.
മൂന്ന് തവണ ചെങ്ങന്നൂരില്‍ മത്സരിച്ച ശോഭന ഇത്തവണ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും കെപിസിസി ഭാരവാഹികളോടും പറഞ്ഞിരുന്നു. എന്നാല്‍ അതില്‍ യാതൊരു പരിഗണനയും ലഭിക്കാത്തത് കൊണ്ടാണ് മത്സരിക്കാനുള്ള തീരുമാനമെന്ന് ശോഭന പറഞ്ഞു.
പിസി വിഷ്ണുനാഥ് അഞ്ച് വര്‍ഷം എംഎല്‍ എംഎല്‍എയായിട്ടും താന്‍ ബാക്കിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്ത്രീകളോട് കടുത്ത അവഗണനയാണ് കോണ്‍ഗ്രസ് കാണിക്കുന്നത്. കഴിഞ്ഞ തവണ ചക്ക വീണ് മുയല്‍ ചത്തപോലെയാണ് പികെ ജയലക്ഷ്മി വിജയിച്ചതും മന്ത്രിയായതുമെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.
നേരത്തെ ഇടത് മുന്നണി സമീപിച്ചാല്‍ മത്സരിക്കാമെന്ന് ശോഭന ജോര്‍ജ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരു മുന്നണികളും സീറ്റ് നല്‍കിയില്ലെങ്കില്‍ താന്‍ രൂപികരിച്ച മിഷന്‍ ചെങ്ങന്നൂരിന്റെ പേരില്‍ മത്സരിക്കുമെന്ന് അറിയിച്ചിരുന്നു.
ശോഭനാ ജോര്‍ജ്ജു