മുംബൈ: വിവാദ ആള്‍ദൈവം രാധെ മാക്കെതിരെ ലൈംഗീകാരോപണവുമായി നടി ഡോളി ബിന്ദ്ര. സെക്‌സി വേഷത്തിലെത്തി ഭക്തരെ ഞെട്ടിച്ച രാധെ മാ എന്ന ആള്‍ദൈവത്തിനെതിരെ പുതിയ പരാതിയുയര്‍ന്നതോടെ ഈ ആള്‍ ദൈവം വീണ്ടും വിവാദത്തിലാവുകയാണ്. രാധെ മായുടെ അനുയായിയുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നാണ് നടി ഡോളി ബിന്ദ്ര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡോളി ബിന്ദ്ര മുംബൈ പൊലീസില്‍ പരാതി നല്‍കി.
20 പേരെയാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. രാധെ മായുടെ പ്രാര്‍ഥനാ കേന്ദ്രത്തില്‍ ഇത്തരം കാര്യങ്ങള്‍ സാധാരണമാണെന്നും ഈ കപടവേഷധാരി ആയിരക്കണക്കിനാളുകളുടെ വിശ്വാസം കൊണ്ട് കളിക്കുകയാണെന്നും ഡോളി പരാതിയില്‍ പറയുന്നു. കേന്ദ്രത്തില്‍ വെച്ച് എന്നെ ആക്രമിക്കാന്‍ അനുയായികള്‍ ശ്രമിച്ചു. ഒരിക്കല്‍ അവരുടെ മകനും ഒരു അനുയായിയും എല്ലാവരുടെയും മുന്നില്‍വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ബിന്ദ്ര പറഞ്ഞു.
പരാതിയുമായി മുന്നോട്ടുവന്നത്. നേരത്തെ രാധെ മായും അനുയായികളും തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയെന്ന് ഡോളി ബിന്ദ്ര ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി ഡോളി രംഗത്തുവന്നിരിക്കുന്നത്.
നേരത്തെ രാധെ മാക്കെതിരെ സ്ത്രീധന പീഡനം ആരോപിച്ച് യുവതി പരാതി നല്‍കിയിരുന്നു. 32 കാരിയായ നിക്കി ഗുപ്തയാണ് പരാതി നല്‍കിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടാന്‍ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും രാധെ മാ നിര്‍ബന്ധിച്ചതായാണ് നിക്കി ഗുപ്തയുടെ പരാതി. 102 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കിയായിരുന്നു നിക്കിയുടെ വിവാഹം. എന്നാല്‍, അത് പോരെന്നും കൂടുതല്‍ വാങ്ങണമെന്നും തന്റെ ഭക്തരായ ഗുപ്താ കുടുംബത്തെ രാധെ മാ പ്രേരിപ്പിക്കുകയായിരുന്നുവത്രെ. ഗുപ്താ കുടുംബത്തില്‍ പ്രാര്‍ഥന നടത്താന്‍ താന്‍ വരുന്നതിനുള്ള ചിലവ് നിക്കിയുടെ കുടുംബത്തെകൊണ്ട് വഹിപ്പിക്കാനും രാധെമാ ആവശ്യപ്പെട്ടെന്ന് പരാതിയില്‍ പറയുന്നു.