ചൈനയില്‍ സാധാരണയായി നടത്തപ്പെടുന്ന കല്യാണക്കളികളില്‍ ഒന്നില്‍ വരന്‍ തന്റെ തുടകള്‍ക്കിടയില്‍ ചേര്‍ത്ത് അമര്‍ത്തി വച്ചിരിക്കുന്ന ഒരു വാഴപ്പഴത്തിലേക്ക് ഒരു ഗര്‍ഭനിരോധന ഉറ അണിയിക്കാന്‍ വധുവിനോട് ആവശ്യപ്പെടുന്നതാണ്. മടിയോടെയാണെങ്കിലും വധു അതു ചെയ്യുന്നതു വരെ ആ ഗെയിം നീളുകയും ചെയ്യും.
എന്നാല്‍ വെഡ്ഡിംഗ് ഗെയിം എന്ന പേരില്‍ ഒരു വരന്റെ സുഹൃത്തുക്കള്‍ അടുത്തിടെ വിവാഹിതരായ ദമ്പതികളോട് കാട്ടിയതിന്റെ വീഡിയോ കണ്ട് നെറ്റിലാകെ അമര്‍ഷം പുകയുകയാണ്. മിയാവോപൈ എന്ന ചൈനീസ് വീഡിയോ ഷെയറിംഗ് സൈറ്റിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
നവദമ്പതികള്‍ തങ്ങളുടെ അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചു കൊണ്ട് കിടക്കയില്‍ ചേര്‍ന്നിരിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത് . അപ്പോള്‍ പെട്ടെന്നു കടന്നു വരുന്ന വരന്റെ പുരുഷ സുഹൃത്തുക്കള്‍ അവരുടെ മേലുള്ള പുതപ്പു വലിച്ചു നീക്കിയിട്ട് വധുവിന്റെ അടിവസ്ത്രങ്ങള്‍ വലിച്ചൂരാന്‍ ശ്രമിക്കുന്നതായാണ് കാണുന്നത്. സുഹൃത്തുക്കളോട് അവരുടെ പ്രവൃത്തി മതിയാക്കുവാന്‍ വരന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവര്‍ അനുസരിക്കുന്നില്ല. വധുവിന്റെ മേല്‍ നിന്നു വലിച്ചു മാറ്റിയ പുതപ്പ് തിരികെ വലിച്ചിട്ട് തന്റെ നഗ്നത മറയ്ക്കാന്‍ വധു ശ്രമിക്കുന്നുണ്ടെങ്കിലും തെമ്മാടിത്തരം കാണിക്കാന്‍ തയ്യാറെടുത്തു വന്ന വരന്റെ സുഹൃത്തുക്കള്‍ ആ പെണ്‍കുട്ടിയുടെ ബ്രായും പാന്റീസുമൊക്കെ വലിച്ചൂരാനായി ശ്രമിക്കുന്നത് വ്യക്തമായി കാണാം. സുഹൃത്തുക്കളുടെ ചെയ്തികളെ ചിരിച്ചു കൊണ്ടാണ് വരന്‍ തടയാന്‍ ശ്രമിക്കുന്നതെന്നതാണ് ഏറ്റവും വിചിത്രം. ഒടുവില്‍ വധു, വരന്റെ സുഹൃത്തുക്കളുടെ കൈയ്യത്താദൂരത്തേക്ക് കിടക്കയില്‍ എഴുന്നേറ്റു മാറിയിരിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
എന്തു തരം വെഡ്ഡിംഗ് ഗെയിമാണിതെന്നും എന്തു കൊണ്ടാണ് വരന്‍ തന്റെ സുഹൃത്തുക്കളോട് ദേഷ്യം കാണിക്കാതിരുന്നതെന്നുമൊക്കെ നെറ്റിലുള്ളവര്‍ അമര്‍ഷത്തോടെ ചോദിക്കുകയാണ്. 5 ലക്ഷത്തോളം പേരാണ് ഈ വീഡിയോയോട് പ്രതികരിച്ചത്.
കപ്പലണ്ടി കണ്ടെത്തുക എന്ന പേരില്‍ ഒരു വെഡ്ഡിംഗ് ഗെയിമാണ് പ്രാചീന ചൈനാക്കാരുടൈ ഇടയിലുണ്ടായിരുന്നത്. അതില്‍ വധൂ വരന്മാരുടെ കിടയ്ക്കയില്‍ പല സ്ഥലത്തായി ഒളിപ്പിച്ചിട്ടുള്ള കപ്പലണ്ടി കണ്ടെത്താനായി അതിഥികള്‍ തിരച്ചില്‍ നടത്താറുണ്ടായിരുന്നു. പ്രസ്തുത ദമ്പതികള്‍ക്ക് പെട്ടെന്ന് ഒരു മകനെ ലഭിക്കട്ടെ എന്ന് ആശീര്‍വദിക്കുന്നതിനു തുല്യമായിട്ടാണ് ഇത് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ആ രീതിയെല്ലാം പുതു തലമുറക്കാര്‍ മാറ്റിയെഴുതുകയാണ്. ശുദ്ധ ആഭാസമാണ് ഇപ്പോള്‍ വെഡ്ഡിംഗ് ഗെയിം എന്ന പേരില്‍ നടത്തുന്നത്.