നടി ശ്രുതിലക്ഷ്മി വിവാഹിതയായി. കൊച്ചി സ്വദേശിയായ ഡോ. അവിന്‍ ആന്റോയാണ് വരന്‍. ശനിയാഴ്ച കളമശേരി സെന്റ് ജോസഫ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. കണ്ണൂര്‍ സ്വദേശിയായ ജോസിന്റെയും ലിസിയുടെയും മകളാണ് ശ്രുതിലക്ഷ്മി.
ബാലതാരമായി അഭിനയരംഗത്ത് എത്തിയ ശ്രുതിലക്ഷ്മി നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ വര്‍ണ്ണകാഴ്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രുതിയുടെ സിനിമാ പ്രവേശനം. രാജസേനന്‍ സംവിധാനം ചെയ്ത റോമിയോയില്‍ ശ്രുതി ദിലീപിന്റെ നായികയായി.മാണിക്യം, കോളജ് കുമാരന്‍ ലൗ ഇന്‍ സിംഗപ്പൂര്‍, ഭാര്യ സ്വന്തം സുഹൃത്ത്, സ്വന്തം ഭാര്യ സിന്ദാബാദ്, ഹോളിഡേയ്‌സ്, ഹോട്ടല്‍ കാലിഫോര്‍ണിയ, പാച്ചുവും കോവാലനും, വീരപുത്രന്‍, ഹോളിഡേയ്‌സ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയവയാണ് ശ്രുതി ലക്ഷ്മിയുടെ പ്രധാന ചിത്രങ്ങള്‍.