വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ യുവാക്കൾ ബൈക്കിടിച്ചു വീഴ്തി; എസ്‌ഐയെ കൊലപ്പെടുത്താൻ ശ്രമിച്ചത് ബൈക്ക് കൈകാണിച്ചു നിർത്തിയപ്പോൾ

ക്രൈം ഡെക്‌സ്

കോട്ടയം: അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് കൈകാട്ടി നിർത്താൻ ശ്രമിച്ച എസ്‌ഐയെ ഇടിച്ചു വീഴ്ത്തിയ ശേഷം യുവാക്കളുടെ സംഘം ബൈക്കുമായി കടന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. രണ്ടാമനായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
കോട്ടയം കറുകച്ചാലിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവങ്ങൾ. കറുകച്ചാൽ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ കെ.എൻ. പത്രോസിനെയാണ് ബൈക്കിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ എ.എസ്.ഐക്ക് പരുക്കേറ്റു. കറുകച്ചാൽ ചിറയ്ക്കൽ ഭാഗത്ത് വാഹനപരിശോധന നടത്തവേയാണ് സംഭവം. അമിത വേഗത്തിൽ എത്തിയ ബൈക്കിന് പോലീസ് ഡ്രൈവർ സാജുദ്ദീൻ കൈകാണിക്കുകയായിരുന്നു. എന്നാൽ ബൈക്ക് എ.എസ്.ഐ.യെ ഇടിച്ചിടുകയായിരുന്നു.
സംഭവത്തിൽ ബൈക്ക് ഓടിച്ച പാലമറ്റം സ്വദേശിക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. എ.എസ്.ഐ യെ ഇടിച്ചിട്ടശേഷം യുവാക്കൾ കടന്നുകളഞ്ഞതായി പോലീസ് പറഞ്ഞു. യുവാക്കളെക്കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഇതേ ബൈക്ക് വഴിയാത്രക്കാരായ രണ്ട് പേരെ കൂടി ഇടിച്ചിട്ടിരുന്നതായി വ്യക്തമായി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top