തിരുവനന്തപുരം :കളിയിക്കാവിള സ്പെഷ്യല്‍ എസ്.ഐയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കായി ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാല് പേരെ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ ഐബിയും ചോദ്യം ചെയ്തു.സ്പെഷ്യല്‍ എസ്.ഐ വില്‍സണിനെ വെടിവെച്ച് കൊന്ന ശേഷം ഓടി രക്ഷപ്പെടുന്നതായി സിസി ടിവിയില്‍ വ്യക്തമായ തൌഫീഖ് , ഷെമിം എന്നിവര്‍ക്കായാണ് കേരള തമിഴ്നാട് പൊലീസ് ലൂക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശവും കൈമാറി.തമിഴ്‌നാട് നാഷണല്‍ ലീഗ് എന്ന സംഘടനയെ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
തമിഴ്നാട്ടില്‍ മുന്‍പ് സജീവമായിരുന്ന ചില തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ സംഘടനയായ തമിഴ്‌നാട് നാഷണല്‍ ലീഗാണ് എഎസ്‌ഐയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ഇരവരും നിരവധി കൊലക്കേസുകളില്‍ പ്രതികളാണ്. സംഘത്തില്‍ നാല്പേരുണ്ടെന്നാണ് പൊലീസ് നിഗമനം. ഇവര്‍ക്ക് സഹായം ചെയ്ത് നല്‍കിയതായി കരുതപ്പെടുന്ന പാറശാല സ്വദേശി സെയ്ദാലിക്കായി വ്യാപക തിരച്ചില്‍ നടക്കുകയാണ്. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല്പേര്‍ പൊലീസ് കസ്റ്റഡിയിലാണ് . തമിഴ്നാട് സ്വദേശികളായ സൈയിദ് ഇബ്രാഹീം, അബ്ബാസ് എന്നിവരെ പാലക്കാട് നിന്നും റാഫിയെ തിരുവനന്തപുരത്ത് നിന്നും കന്യാകുമാരി സ്വദേശി അയൂബ് ഖാനെ തമിഴ്നാട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ തമിഴ്നാട് ക്യു ബ്രാഞ്ചും, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ചോദ്യം ചെയ്തു. അതേസമയം പ്രതികള്‍ കേരളത്തിലേക്ക് കടന്നെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.
കൊലപ്പെടുത്തുന്നതിന് മുമ്പ് വില്‍സണെ പ്രതികള്‍ കത്തികൊണ്ട് ആക്രമിച്ചതായും എസ്.പി മാധ്യമങ്ങളെ അറിയിച്ചു. നിരോധിത സംഘടനയായ ഇന്ത്യന്‍ നാഷണല്‍ ലീഗാണ് വില്‍സണിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് പറയുന്നത്. സ്പെഷ്യല്‍ എസ്.ഐയെ കൊലപ്പെടുത്തിയ കേസ് പ്രതികള്‍ക്കായി ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാല് പേരെ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ ഐബിയും ചോദ്യം ചെയ്തു.