ആ ബന്ധം ഞാൻ വേണ്ടെന്നു വച്ചില്ലായിരുന്നുവെങ്കിൽ സാവിത്രിയുടെ ഗതി എനിക്കും വന്നേനെ; സാമന്ത

തന്റെ മുൻ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി സാമന്ത. മുൻകാമുകനെ ജെമിനി ഗണേശനുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാമന്ത ഇക്കാര്യം തുറന്നുപറഞ്ഞത്. ‘സാവിത്രിക്കുണ്ടായ അതേ അനുഭവം എനിക്കും ഉണ്ടായേനെ. പക്ഷേ ഞാൻ അത് തിരിച്ചറിയുകയും അതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ആ ബന്ധം ശരിയായി മുന്നോട്ടു പോകുകയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. നാഗചൈതന്യയെപ്പോലെ ഒരാളെ കിട്ടിയത് എന്റെ ഭാഗ്യമായി കരുതുന്നു.’

ജെമിനി ഗണേശൻ മറ്റു സ്ത്രീകളുമായി ബന്ധം പുലർത്തിയതാണ് സാവിത്രിയുമായുള്ള ബന്ധം തകരാനുള്ള പ്രധാന കാരണമെന്ന് സിനിമയിൽ പറയുന്നു. മാത്രമല്ല സാവിത്രിയുടെ വളർച്ച ജെമിനിക്ക് ചെറിയ തോതിൽ അസൂയയും ഉണ്ടായിരുന്നു. സാമന്തയും നടൻ സിദ്ധാർത്ഥും പ്രണയത്തിലാണന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇരുവരും പിരിയുകയായിരുന്നു. അതുകൊണ്ട് അഭിമുഖത്തിൽ പരാമർശിച്ചിരിക്കുന്നത് സിദ്ധാർത്ഥിനെയാണെന്നാണ് ആരാധകർ പറയുന്നത്. സിദ്ധാർത്ഥുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷമാണ് താരം നാഗചൈതന്യയുമായി പ്രണയത്തിലാകുന്നതും ഇരുവരും വിവാഹം കഴിക്കുന്നതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top