മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും ഫോര്‍സ ഇറ്റാലിയ നേതാവുമായ സില്‍വിയോ ബെര്‍ലുസ്‌ക്കോണിക്കെതിരെ വസ്ത്രം ധരിക്കാതെ വനിതാ ആക്ടിവിസ്റ്റിന്റെ പ്രതിഷേധം. പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പ്രതിഷേധം നേരിടേണ്ടിവന്നത്. പോളിങ് ബൂത്തില്‍ മേല്‍ കയറിയായിരുന്നു പ്രതിഷേധം. അരക്ക് മുകളില്‍ നഗ്‌നയായ യുവതിയെ കണ്ട സില്‍വിയോ ബെര്‍ലുസ്‌ക്കാണി പെട്ടെന്ന് മുഖം തിരിച്ച് പിറകോട്ട് മാറി. വോട്ട് ചെയ്യാനായി മിലാനിലെ പോളിങ് ബുത്തില്‍ ക്യൂ നിന്ന് അകത്ത് കയറിയപ്പോഴായിരുന്നു അപ്രതീക്ഷിത പ്രതിഷേധം. സില്‍വിയോ ബൂത്തില്‍ കയറിയ ഉടന്‍ വനിതാ ആക്ടിവിസ്റ്റ് മേശയില്‍ ചാടിക്കയറുകയും അദ്ദേഹത്തിനെതിരെ ആക്രോശിക്കുകയും ചെയ്തു.നിങ്ങളുടെ കാലാവധി കഴിഞ്ഞു, നിങ്ങളുടെ സമയം പൂര്‍ത്തിയായി എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.
മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിക്കെതിരെ തുണിയുരിഞ്ഞ് യുവതിയുടെ പ്രതിഷേധം
Tags: silvio