സംവിധായകനും നടനുമായ ടി രാജേന്ദറിന്റെ മകനും നടന്‍ സിമ്പുവിന്റെ സഹോദരനുമായ കുരലരസന്‍ ഇസ്ലാംമതം സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. സംഗീത സംവിധായകന്‍മാരായ എ.ആര്‍ റഹ്മാന്‍, യുവന്‍ശങ്കര്‍രാജ എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുരലരസന്‍ മതം മാറിയതെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പിതാവിന്റെ സാന്നിധ്യത്തിലായിരുന്നു മതം മാറിയത്.മതപണ്ഡിതമാര്‍ക്കൊപ്പമിരിക്കുന്ന കുരലരസന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. അവര്‍ പറയുന്ന നിര്‍ദേശങ്ങള്‍ വളരെ ഗൗരവപൂര്‍വ്വം കേട്ടിരിക്കുന്നതായി വീഡിയോയില്‍ കാണാം. സംഗീത സംവിധായകനായ കുരലരസന്‍ ചിമ്പു അഭിനയിച്ച അലൈ, സൊന്നാല്‍ താന്‍ കാതല എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. സിമ്പുവിനെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ഇത് നമ്മ ആള് എന്ന സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയത് കുരലരസന്‍ ആയിരുന്നു.