തമിഴ്‌നാട്ടുകാരുടെ താരാരാധന പ്രശസ്തമാണ്. ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ അവര്‍ എന്തും ചെയ്യും. താരങ്ങളുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതൊക്കെ പതിവാണ്.
എന്നാല്‍ തമിഴ്നാട്ടിലെ ഒരു തിയേറ്ററില്‍ നടന്നത് തികച്ചും വിചിത്രവും ഭീതിജനകവുമായ ഒരു സംഗതിയാണ്. മണിരത്നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമ തിയേറ്ററുകളിലെത്തിയപ്പോഴാണ് സംഭവം. ചിമ്പുവിനോടുള്ള ആരാധന തലയ്ക്കു പിടിച്ച ഒരാള്‍ ശരീരത്തില്‍ കമ്പി കയറ്റി ജെ.സി.ബിയില്‍ തൂങ്ങിയാണ് കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയിരിക്കുന്നത്. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത്തരത്തിലുള്ള ആരാധനക്കതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് അല്ലു അര്‍ജുന്റെ നാ പേരു സൂര്യ എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ വിരല്‍ മുറിച്ച് കട്ടൗട്ടില്‍ രക്താഭിഷേകം നടത്തി ആഘോഷിച്ചതും വലിയ വിവാദമായിരുന്നു. ആരാധകരുടെ സമനില തെറ്റിയ ഈ പ്രവൃത്തികളെ നിയന്ത്രിക്കാന്‍ താരങ്ങള്‍ മുന്‍കൈ എടുക്കാത്തതാണ് ഏറ്റവും ദുഖകരമായ കാര്യം.