കറാച്ചി: പാകിസ്താന്‍ മന്ത്രിയും ഭാര്യയും വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മന്ത്രി മിര്‍ ഹസര്‍ഖാന്‍ ബിജറാനിയെയും ഭാര്യയെയുമാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സിന്ധ് പ്രവിശ്യയുടെ പ്ലാനിംഗ് ആന്‍ഡ് ഡെവലപ്പ്മെന്റ് വിഭാഗത്തിന്റെ മന്ത്രിയാണ് ഹസര്‍ഖാന്‍. ഭാര്യ ഫാരിഹ റസാഖ് പത്രപ്രവര്‍ത്തകയായിരുന്നു. ഇവരുടെ മൃതദേഹം കണ്ടെത്തിയ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മരണത്തിന് പിന്നില്‍ എന്താണെന്നറിയില്ലെന്നും, എന്തുതന്നെ ആയാലും പാര്‍ട്ടിക്ക് ഹസര്‍ഖാന്റെ മരണം കനത്ത ആഘാതമാണെന്നും സിന്ധ് അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ സൊഹെയില്‍ അന്‍വര്‍ സിയാല്‍ പറഞ്ഞു.
Tags: pak minister and wife