സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്ന് മേജര്‍ രവി

കൊച്ചി : സംഘപരിവാര സംഘടനകളുടെ ഭീഷണി നേരിട്ട മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി.

അനുമതി ലഭിച്ചാല്‍ സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പുമെന്ന് സംവിധായകന്‍ മേജര്‍ രവി പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസ് കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ചാനല്‍ചര്‍ച്ചയ്ക്കിടെ ദുര്‍ഗാദേവിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നും അതു തെറ്റായി തോന്നാത്തത് അവരുടെ സംസ്‌കാരമാണെന്നും അങ്ങനെയുള്ളവര്‍ക്ക് സ്വന്തം അമ്മയെ വേശ്യയെന്ന് വിളിച്ചാല്‍പ്പോലും ഇതുതന്നെയാണ് തോന്നുകയെന്നും മേജര്‍ രവി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചിയില്‍ ഒരു പരിപാടിക്കിടെയാണ് മേജര്‍ രവി വിവാദപരാമര്‍ശം നടത്തിയത്. നേരത്തെ സംഘപരിവാറില്‍നിന്ന് സിന്ധു സൂര്യകുമാറിന് വധഭീഷണി ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് സിന്ധു സൂര്യകുമാറിനെ പരസ്യമായി അധിക്ഷേപിച്ച് മുന്‍ സൈനികോദ്യോഗസ്ഥന്‍കൂടിയായ മേജര്‍രവി പ്രസ്താവന നടത്തിയിരിക്കുന്നത്

Top