കെപി ശശികലുടേയും സംഘത്തിന്റെയും ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് തനിക്ക് വേണ്ട; സിന്ധു സൂര്യകുമാര്‍

തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഏഷ്യനെറ്റിലെ ജനപ്രിയ പരിപാടിയായ കവര്‍‌സ്റ്റേറിയുമയി സിന്ധു സൂര്യകുമാര്‍. കടുത്ത രാഷ്ട്രീയ വിമര്‍ഷനങ്ങളും പൊള്ളലേല്‍ക്കുന്ന വാക്കുകളും കൊണ്ടാണ് കവര്‍‌സ്റ്റേറി ഏറെ ശ്രദ്ധിക്കപ്പെട്ടത്. മുഖം നോക്കാതെയുളള രാഷ്ട്രീയ നിരീക്ഷണങ്ങള്‍ മലയാളികള്‍ക്ക് ഏറെ രസിക്കുകയും ചെയ്തു.

എങ്കിലും രാഷ്ട്രീയ വിമര്‍ശനങ്ങല്‍ അവതാരികയ്ക്ക് ഏറെ ശത്രുക്കളെയും സൃഷ്ടിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെട്ട ചാനല്‍ അവതാരിക കൂടിയാണ് സിന്ധുസൂര്യകുമാര്‍. കവര്‍‌സ്റ്റേറിയ്ക്ക് ചെറിയൊരു ഇടവേള വന്നത് വ്യാപകമായ അഭ്യൂഹങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ബിജെപി വിരുദ്ധ നിലപാടിന്റെ പേരില്‍ പരിപാടി ഉപേക്ഷിക്കേണ്ടിവന്നുവെന്നായിരുന്നു പ്രചരണം, എന്നാല്‍ വീണ്ടും അതേ ശക്തമായ നിലപാടോടുകൂടിയാണ് സിന്ധു സൂര്യകുമാര്‍ വീണ്ടും കവര്‍‌സ്റ്റോറിയുമായി എത്തിയിരിക്കുന്നത്…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യ സ്നേഹത്തിനും ദേശീയതയ്ക്കും സര്‍ട്ടിഫികറ്റ് നല്‍കുന്ന കാലമാണിതെന്നും. എന്നാല്‍, അത് നല്‍കുന്നവരില്‍ നിന്നും താനും കവര്‍സ്റ്റോറിയും സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് സിന്ധു രണ്ടാം വരവ് ഗംഭീരമാക്കിയിരിക്കുന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിര്‍ത്തിയ പരിപാടി ദ്വീര്‍ഘകാലത്തിന് ശേഷമാണ് വീണ്ടും പരിപാടി വീണ്ടുമെത്തിയത്. ഹിന്ദു രക്ഷാസഭ,. ഹിന്ദു ഐക്യവേദി, കെപി ശശികല തുടങ്ങിയവര്‍ നല്‍കുന്ന ഐഎസ്ഒ പതിപ്പിച്ച രാജ്യസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഉദ്ദേശമില്ലെന്ന് പറഞ്ഞാണ് കവര്‍ സ്റ്റോറി വീണ്ടും ആരംഭിച്ചത്.

കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും നരേന്ദ്ര മോദിയെയും കണക്കിന് വിമര്‍ശിച്ചു കൊണ്ടാണ് സിന്ധു പരപാടി തുടങ്ങിയത്. മോദി ഷെരീഫിനെ കണ്ടതും പാക്കിസ്ഥാനുമായുള്ള ബന്ധവുമെല്ലാം ചര്‍ച്ചയായി. ഷെരീഫിന്റെ അമ്മക്ക് സാരി കൊടുക്കലും എല്ലാത്തിനും ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോള്‍ മിണ്ടാതായ അവസ്ഥയൊക്കെ പറഞ്ഞ് സര്‍ജിക്കല്‍ സ്ട്രൈക്കിലേക്കെത്തി. പത്താന്‍ക്കോട്ട്, ഉറി ആക്രമണങ്ങളിലേക്കും നയതന്ത്ര വീഴ്ച്ചയിലേക്കും വിരല്‍ ചൂണ്ടിയായിരുന്നു സിന്ധുവിന്റെ വിമര്‍ശനം.

പത്താന്‍കോട്ട് ഭീകരാക്രമണം ആക്രമിക്കാന്‍ എത്തിയ ഭീകരരുടെ എണ്ണത്തില്‍ തുടങ്ങിയാണ് വിമര്‍ശനം. ആറെന്ന് പറഞ്ഞ് പിന്നീട് നാല് തീവ്രവാദികള്‍ മാത്രമാണെന്ന് പറഞ്ഞ വീഴ്ച്ചയാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയുടെ കള്ളത്തരമെന്ന് പാക്കിസ്ഥാന്‍ ആഘോഷിച്ച വിവരവും അവര്‍ ചൂണ്ടിക്കാട്ടി. വാക്കുകള്‍ക്ക് അപ്പുറത്തേക്ക് പ്രവര്‍ത്തനമൊന്നും നടന്നില്ലെന്നാണ് സിന്ധു ചൂണ്ടിക്കാട്ടിയത്. ഉറി, നഗ്രോത ആക്രമണങ്ങളിലും സംഭവിച്ച സുരക്ഷാ പാളിച്ചകളെ ചൂണ്ടിക്കാട്ടിയായിരുന്നു സിന്ധുവിന്റെ വിമര്‍ശനം.

രാജ്യസ്നേഹം അടിച്ചേല്‍പ്പിക്കുന്നവര്‍ക്ക് എന്തുകൊണ്ടാണ് സൈനികരുടെ ജീവന് സുരക്ഷയൊരുക്കാന്‍ സാധിക്കാത്തതെന്ന ചോദ്യവും കവര്‍ സ്റ്ററിയിലൂടെ അവര്‍ ഉയര്‍ത്തി. ചുരുക്കത്തില്‍ കടുത്ത ബിജെപി വിമര്‍ശനത്തോടെ തന്നെയാണ് കവര്‍ സ്റ്റോറിയുടെ രണ്ടാം വരവ്. എന്തുകൊണ്ടാണ് രാജ്യസ്നേഹം ഇടയ്ക്കിടെ നമുക്ക് പ്രകടിപ്പിക്കേണ്ടി വരുന്നത് എന്ന ചോദ്യമാണ് സിന്ധു ഉയര്‍ത്തിയത്. രാജീവ് ചന്ദ്രശേഖരന്‍ രാഷ്ട്രീയത്തിലേക്ക് സജീവമായി ചുവടുവെക്കുന്നതോടെ ഏഷ്യാനെറ്റ് ബിജെപി പക്ഷത്തേക്കു നീങ്ങുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു. ഇതിനിടെയാണ് തന്റെ നിലപാടു വ്യക്തമാക്കിക്കൊണ്ട് സിന്ധു രംഗത്തുവന്നത്.

Top