തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരായ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പു പറയാനില്ലെന്ന് ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി. സ്ത്രീപീഡനത്തിനാണ് തനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. അത്തരത്തിലുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
താന്‍ അവരോട് ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാണ്. അവരെ പേരെടുത്ത് പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ല. കേസ് നിയമപരമായി നേരിടും. ഒളിച്ചോടാനില്ലെന്നും മേജര്‍ രവി പറഞ്ഞു. സിന്ധു സൂര്യകുമാറിന്റെ പരാതിയില്‍ മേജര്‍ രവിക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക