ലാര്‍കാനാ: പാകിസ്താനില്‍ ഗര്‍ഭിണിയായ ഗായിക വെടിയേറ്റ് മരിച്ചു.സിന്ധ് പ്രവിശ്യയില്‍ ഉത്സാവാഘോഷത്തിനിടെയാണ് സംഭവം. 24കാരിയായ സാമിന സമൂണ്‍ ആണ് കൊല്ലപ്പെട്ടത്.പാട്ടുപാടികൊണ്ടിരിക്കുകയായിരുന്നു ഗായികയ്ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നു. ഇരുന്നുകൊണ്ട് പാട്ടുപാടുകയായിരുന്നു സാമിന. ഇതിനിടെ താരിഖ് അഹമ്മദ് ജാതോയി എന്നയാള്‍ സാമിനയോട് നിന്ന് പാടാന്‍ ആവശ്യപ്പെട്ടു. ആദ്യം ഇയാളുടെ ആവശ്യം നിരസിച്ച ഗായിക പിന്നീട് എഴുന്നേറ്റ് നിന്ന് പാടാന്‍ തുടങ്ങി. ഇതിനിടെ ആളുകളില്‍ ചിലര്‍ ഇവര്‍ക്ക് മുന്നിലേക്ക് പൈസ എറിഞ്ഞുകൊടുക്കുന്നുണ്ട്. സാമിന എഴുന്നേറ്റ് നിന്ന് പാടന്‍ തുടങ്ങിയതും താരിഖ് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തന്റെ ഭാര്യയെയും വയറ്റിലുണ്ടായിരുന്ന കുഞ്ഞിനെയും കൊന്നയാളെ പിടികൂടി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സാമിനയുടെ ഭര്‍ത്താവ് പരാതി നല്‍കി. സംഭവത്തില്‍ പ്രതി അറസ്റ്റിലായി.
https://youtu.be/SmPNfzyl2J0