യുവ റാപ് ഗായകന്‍ മാക് മില്ലര്‍ മരിച്ച നിലയില്‍

കാലിഫോര്‍ണിയ: അമേരിക്കന്‍ സംഗീതപ്രമികളെ ഹരം കൊള്ളിച്ച യുവ റാപ് ഗായകന്‍ മാക് മില്ലറെ(26) മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമിത അളവില്‍ മരുന്ന് ഉള്ളില്‍ ചെന്നാണ് മരണമെന്ന് കരുതുന്നു. മാക് മില്ലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍ക്കം ജെയിംസ് മാക്‌കോര്‍മിക് ഹിപ്‌ഹോപ്പ് ഗാനങ്ങളിലൂടെയാണു പ്രശസ്തനായത്. 2012ല്‍ പുറത്തിറങ്ങിയ ആദ്യ ആല്‍ബം ‘ബ്ലൂ സ്ലൈഡ് പാര്‍ക്ക്’ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞമാസമാണ് അദ്ദേഹത്തിന്റെ അവസാന ആല്‍ബം ‘സ്വിമ്മിംഗ്’ പുറത്തിറങ്ങിയത്. ഗായിക അരിയാന ഗ്രാന്‍ഡെയുമായുള്ള ബന്ധത്തിന്റെ പേരിലും മാധ്യമശ്രദ്ധ നേടിയിരുന്നു മാക് മില്ലര്‍. രണ്ടു വര്‍ഷത്തോളം നീണ്ട പ്രണയബന്ധത്തിന് കഴിഞ്ഞ മേയില്‍ തിരശീല വീണു.

Top