ആ കാൽ പാദങ്ങൾ പോലീസ് പകർത്തി; ഇല്ലെങ്കിൽ ഞാനോ വിജയൻ ചേട്ടനോ ജയിലിൽ പോയേനെ: കടുത്ത ജീവിതാനുഭവങ്ങളെക്കുറിച്ച് ചിത്ര

മലയാളത്തിൻ്റെ മനം കവർന്ന ഗായികയാണ് കെ.എസ്. ചിത്ര. നറു പുഞ്ചിരി തൂകി തളിർത്തു നിൽക്കുന്ന ചുണ്ടുകളിഷ നിന്നും ഉതിർന്ന സ്വരങ്ങൾ മലയാളിയെ എന്നും സംഗീതത്തിലാറാടിക്കും. വ്യക്തിപരമായി കടുത്ത ദുഃഖത്തിലൂടെ കടന്നു പോകുമ്പോഴും ചിത്ര മറ്റുള്ളവർക്കായി അതെല്ലാം മറച്ചുവച്ചു. എന്നാൽ ഇപ്പോൾ തൻ്റെ വ്യക്തി ജീവിതത്തിലെ ഏറ്റവും ദുഃഖം നിറഞ്ഞ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മലയാളത്തിൻ്റെ വാനമ്പാടി. ആറ്റുനോറ്റിരുന്നു കിട്ടിയ മകളുടെ അകാല വേർപാടിനെക്കുറിച്ചാണ് ചിത്ര തുറന്നുപറഞ്ഞത്.

ചിത്ര പറയുന്നത് ഇങ്ങനെ:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘നന്ദനയുടെ വരവിലും പോക്കിലും ജീവിതത്തിലുമെല്ലാം ഒരുപാടൊരുപാട് ദൈവിക നിമിഷങ്ങൾ ഉണ്ടായിരുന്നു. സത്യസായിബാബയോട് അനപത്യതാ ദുഖം പങ്കുവച്ചപ്പോൾ അദ്ദേഹം പറഞ്ഞു,​ അടുത്ത തവണ ഇവിടെ വരുന്നത് കുഞ്ഞുമായിട്ടായിരിക്കുമെന്ന്. പിന്നെ ബാബയെ കാണാൻ ചെന്നപ്പോൾ മോള് കൂടെയുണ്ട്. ഭാഗവതം പറയുന്ന പ്രകാരം അവൾ പോയത് ഒരു ആത്മാവിന് ഭൂമിയിൽ നിന്ന് കടന്നു പോകാൻ കഴിയുന്ന ഏറ്റവും ശുഭ മുഹൂർത്തത്തിലാണ്. 2011 ഏപ്രിൽ 14. ഉത്തരായനത്തിലെ വിഷു സംക്രാന്തി. ഭഗവാൻ കൃഷ്ണൻ കടന്നു പോയ അതേ മുഹൂർത്തം. അതും ജലസമാധി.

നന്ദനയ്‌ക്ക് മഞ്ചാടി ആൽബം വലിയ ഇഷ്‌ടമായിരുന്നു. അതിലെ പാട്ടുകൾ കണ്ടിരുന്നാൽ സമയം പോകുന്നത് അവൾ അറിയുമായിരുന്നില്ല. എന്നെകൊണ്ട് നിർബന്ധിച്ച് മഞ്ചാടി വയ്‌പ്പിച്ചു കണ്ടുകൊണ്ടിരുന്ന നന്ദന,​ താടിക്ക് കൈയുംകൊടുത്ത് അത് ആസ്വദിക്കുന്നത് കണ്ടാണ് ഞാൻ കുളിക്കാൻ പോയത്. ആ സമയത്ത് അവൾ സ്വിമ്മിംഗ് പൂളിനെ കുറിച്ച് ചിന്തിച്ചു പോയത് ഏതു ശക്തിയുടെ പ്രേരണ കൊണ്ടാകും?​ എപ്പോഴും കൈയിൽ സൂക്ഷിച്ചിരുന്ന മക്‌ഡണാൾസിന്റെ പാവ ഒഴിവാക്കിയതും കാലിലെ ചെരിപ്പ് അഴിച്ചു വച്ചതും ഏതോ ശക്തിയുടെ പ്രേരണയാൽ എന്നു വിശ്വസിക്കാനെ എനിക്കു കഴിയുന്നുള്ളൂ. വലിയ വാതിലുകൾ തനിയെ തുറന്ന് പോകാൻ നന്ദനയ്‌ക്ക് എങ്ങനെ കഴിഞ്ഞു?​ പൂളിന്റെ വലിയ ഗേറ്റ് കുട്ടി എങ്ങനെ തുറന്നു. പൊലീസ് വന്നു പരിശോധിക്കുമ്പോൾ പൂളിന്റെ അടുത്തുവരെ അവളുടെ കാൽപാദങ്ങൾ പതിഞ്ഞു കിടന്നിരുന്നു. അതവർ വീഡിയോയിൽ പകർത്തി. അല്ലെങ്കിൽ ദുബായിലെ നിയമപ്രകാരം ഞാനോ വിജയൻ ചേട്ടനോ ജയിലിൽ പോയേനെ. പൊലീസും ഫൊറൻസിക് വിദഗ്‌ദ്ധരുമെത്തി കാൽപാദങ്ങളുടെ ചിത്രം പകർത്തി അധികം വൈകാതെ അത് മാഞ്ഞുപോവുകയും ചെയ്‌തു. ഇതൊക്കെ മാനുഷിക യുക്തിക്ക് നിരക്കുന്ന കാര്യങ്ങളാണോ?​ ‘

Top