വീട്ടില്‍ ഞാനും അമ്മയും മോനുമാണ് താമസിക്കുന്നത്. 2012ല്‍ ഞാന്‍ ഒരു കുബൈറ്റ് ഷോ ചെയ്യുന്ന സമയത്താണ് പെട്രോളിയം കമ്പനിയില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രൊപ്പോസൽ.
4 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു. ഡിവോഴ്‌സാകുമ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്താണ് തെറ്റുകളെന്നാണ് ഞാന്‍ കരുതിയത്.
എന്നാല്‍, പിന്നീട് ചിന്തിച്ചപ്പോള്‍ മനസിലായി. അയാള്‍ എന്റെ ജീവിതത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാനുണ്ടാകില്ലായിരുന്നു. ഞാന്‍ കലാരംഗത്ത് നില്‍ക്കുന്നതിനോട് ഇഷ്ടമില്ലായിരുന്നു. നീ നല്ലൊരു പാട്ടുകാരിയായിരുന്നെങ്കില്‍ ചിത്ര ചേച്ചിയെ പോലെ അല്ലാതെ കഴിവ് തെളിയിക്കണമെന്നാണ്.
എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ പറയുന്നെന്ന് കരുതി ഭര്‍ത്താവിനെ ഇംപ്രസ് ചെയ്യിക്കാന്‍ പാട്ടൊക്കെ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനവും കിട്ടി. അതിനു ശേഷം എനിക്ക് വക്കീല്‍ നോട്ടീസയച്ചു.
ഞാന്‍ കുഞ്ഞിനെ കളയാന്‍ നോക്കി, ചായ കൊടുത്തില്ല മുതലായ കുഞ്ഞുകുഞ്ഞു കാര്യങ്ങളാണ് കാരണമായി പറഞ്ഞിരുന്നത്. ആ സമയത്ത് എനിക്ക് ഡിപ്രഷന്‍ വന്നു. ആരോടും മിണ്ടാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. ഇതിനിടെയാണ് വയലിന്‍ വായിക്കാന്‍ എന്റെ ചിറ്റ എന്നോട് പറഞ്ഞത്. പണ്ട് പഠിച്ചിരുന്നു. അന്നു മുതല്‍ വായിക്കാന്‍ തുടങ്ങി. അങ്ങനെ ഞാന്‍ അതില്‍ പൂര്‍ണ ശ്രദ്ധയായി.
ആ മനുഷ്യന്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഈ നിലയില്‍ എത്തില്ലായിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യാനും ഒറ്റയ്ക്ക് ജീവിക്കാനും ചിന്തിക്കാനും ഞാന്‍ പഠിച്ചു. ഏതു സാഹചര്യത്തെയും പോസിറ്റീവായി കാണാന്‍ തുടങ്ങി. അതുകൊണ്ടുതന്നെ ഭര്‍ത്താവായിരുന്നയാളോട് വളരെ കടപ്പെട്ടിരിക്കുന്നെന്ന് ലക്ഷ്മി പറയുന്നു.