കഴിഞ്ഞവര്‍ഷം മഞ്ജരിയുടെ ജീവിതത്തില്‍ വലിയ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു. വിവാഹമോചനമായിരുന്നു അതില്‍ പ്രധാന്യം. വിവാഹമോചിതയാകാന്‍ എടുത്ത തീരുമാനം ഭാവി ജീവിതത്തില്‍ ഗുണം ചെയ്യുമെന്നാണ് ഗായിക പറയുന്നത്. വിവാഹമോചനം തന്നെ എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു. വളരെ നേരത്തെ എന്റെ ജീവിതത്തില്‍ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്സ് ആയി.
ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാര്‍ക്ക് ക്ലൗഡ് അല്ലെങ്കില്‍ ബ്ലാക് മാര്‍ക്ക് ആയി ഒന്നും ഞാന്‍ കാണുന്നില്ല. കാരണം ഇന്ന് ഒരു പാട് ബന്ധങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാന്‍ അതില്‍ കാണുന്നുള്ളൂ. എനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാന്‍ സാധിക്കാത്തത് കൊണ്ട് വിവാഹമോചിതയായി. അതും കുറേ നാള്‍ മുന്‍പ് വിവാഹമോചിത ആയതാണ്.
അതിന് ശേഷമാണ് ഞാന്‍ എന്നെത്തന്നെ അനലൈസ് ചെയ്ത് തുടങ്ങുന്നത്. മുംബൈയില്‍ താമസിക്കുന്ന സ്ഥിതിക്ക് ഒരുപാട് കാര്യങ്ങള്‍ ഒരു മനുഷ്യനെന്ന നിലയില്‍ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുമ്പോള്‍, അവര്‍ക്കെന്തെങ്കിലും വാങ്ങികൊടുക്കുമ്പോള്‍ അതില്‍ നിന്നും കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്.
അതില്‍ ഞാന്‍ വളരെ സന്തോഷവതിയായിരിക്കും. നേരത്തെ പറഞ്ഞത് പോലെ എന്റെ ഇമോഷണല്‍ ആസ്പെക്ട് അതിനെ വല്ലാതെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, ഞാന്‍ ആരെയെങ്കിലും സഹായിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം..നമുക്ക് ലൈഫില്‍ ഏറ്റവും വേണ്ടത് ഇങ്ങനത്തെ ഒരു പ്രോജക്ട് ആണ്… ഹാപ്പിനസ്സ് പ്രോജക്ട്…ലൈഫ് എന്നത് ഒരു ഹാപ്പിനെസ്സ് പ്രൊജക്റ്റ് ആണ്. ജീവിതത്തില്‍ ഇങ്ങനൊരു സന്തോഷം ഇല്ലെങ്കില്‍ പിന്നെ അതില്‍ അര്‍ത്ഥമില്ല.