ഗ്രാമി പുരസ്കാരത്തിന് നിര്‍ദേശിക്കപ്പെട്ട ഗായകൻ വെടിയേറ്റ് കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: ഗ്രാമി പുരസ്‌കാരത്തിന് നിര്‍ദേശിക്കപ്പെട്ട അമേരിക്കന്‍ റാപ് ഗായകന്‍ നിപ്‌സി ഹസില്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ഞായറാഴ്ചയായിരുന്നു സംഭവം. ‘ശക്തരായ ശത്രുകള്‍ ഉള്ളത് ഒരു അനുഗ്രഹമാണ്’ എന്ന് കൊല്ലപ്പെടുന്നതിന് മുൻപ് നിപ്‌സി ട്വീറ്റ് ചെയ്‌തിരുന്നു. വെടിവെയ്പ്പില്‍ മറ്റു രണ്ടു പേര്‍ക്കു കൂടി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നിപ്‌സിയുടെ മരണത്തിൽ സംഗീതലോകത്ത് നിന്നുള്ള നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

Top