ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിൽ? സോഷ്യൽ മീഡിയ പ്രചാരണത്തിന് മറുപടി

എസ്പിബി രോഗാവസ്ഥയില്‍ ആണെന്നും സ്ഥിതി ഗുരുതരമാണ് എന്നുമാണ് പ്രചാരണം നടക്കുന്നത്. ഇതിന് മറുപടിയുമായി എസ്പിബി തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്കില്‍ പോസ്‌ററ് ചെയ്ത വീഡിയോയിലാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ പ്രതികരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തന്റെ അവസ്ഥയെക്കുറിച്ച് അന്വേഷണങ്ങള്‍ വരുന്നു എന്നാണ് ഫേസ്ബുക്കില്‍ പോസ്‌ററ് ചെയ്ത വീഡിയോയില്‍ എസ്പി ബാലസുബ്രഹ്മണ്യം പറയുന്നത്. താന്‍ ഗുരുതരാവസ്ഥയിലാണെന്നും സംഗീത പരിപാടികള്‍ റദ്ദാക്കിയെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് എസ്പിബി പറയുന്നു. തന്റെ ഇളയ സഹോദരിയുടെ മരണത്തെ തുടര്‍ന്നാണ് സംഗീത പരിപാടികള്‍ റദ്ദാക്കിയതെന്നും എസ്പിബി പറയുന്നു. താന്‍ പൂര്‍ണ ആരോഗ്യവാനാണ് എന്നും ഇത്തരം പ്രചരണങ്ങള്‍ നടത്തരുതെന്നും എസ്പി ബാലസുബ്രഹ്മണ്യം അഭ്യര്‍ത്ഥിക്കുന്നു.

Top