അടിയന്തര ലാന്‍ഡിങിനിടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് തീപിടിച്ചു

സിംഗപ്പുര്‍: എഞ്ചിന്‍ തകരാര്‍ മൂലം അടിയന്തര ലാന്‍ഡിംഗ് നടത്തിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് തീപിടിച്ചു. ഇറ്റലിയിലെ മിലനിലേക്ക് പറന്ന ബോയിംഗ് 777 വിമാനം ചങ്കി വിമാനത്താവളത്തില്‍ തിരിച്ചിറക്കുന്നതിനിടെയാണ് തീ പിടിച്ചത്. വിമാനത്തിലെ 222 യാത്രക്കാരെയും 19 ജീവനക്കാരെയും സുരക്ഷിതരായി പുറത്തിറക്കി.

ചങ്കി വിമാനത്താവളത്തില്‍ നിന്നും പുലര്‍ച്ചെ 2.05ന് പുറപ്പെട്ട വിമാനമാണ് പറന്നുയര്‍ന്നു രണ്ടര മണിക്കൂറിനുശേഷം തിരിച്ചറക്കിയത്. വിമാനം പറന്നപ്പോള്‍ എന്‍ജിനില്‍ വാതക ചോര്‍ച്ച ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ ക്യാപ്റ്റന്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിച്ചു. എമര്‍ജന്‍സി ലാന്‍ഡിംഗിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. ഏകദേശം പത്തുമിനിറ്റ് എടുത്താണ് തീയണച്ചത്.എൻജി ഒായിൽ വാണിങ് എന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. നിലത്തിറക്കിയ ഉടനെ വിമാനത്തിന്‍റെ വലത് എൻജിനിൽ തീ പടരുന്നതായി കണ്ടെത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top