പ്രവാസിയുടെ ഭാര്യയുടെ വീടിന്റെ മുറ്റത്ത് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടിട്ട എസ് ഐ പിടിയില്‍

ഗള്‍ഫ് പ്രവാസിയുടെ വീട് മുറ്റത്ത് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടിട്ട എസ് ഐയെ പിടികൂടി. കണ്ണൂര്‍ കണ്‍ട്രോള്‍ റൂം എസ് ഐ കടമ്പൂര്‍ സ്വദേശി സുരേഷ് ബാബുവിനെയാണ് തന്ത്രത്തില്‍ പിടികൂടിയത്.
കണ്ണൂര്‍:പ്രവാസിയുടെ ഭാര്യയുടെ വീടിന്റെ മുറ്റത്ത് ആറുമാസത്തോളമായി ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടിടുന്നു. ഇക്കാര്യം ഭാര്യ ഭര്‍ത്താവിനോട് സൂചിപ്പിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ നിര്‍ദ്ദേശമനുസരിച്ച് സിസി ടിവി ക്യമറകള്‍ സ്ഥാപിച്ചത്. ഇയാള സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിസി ടിവി യില്‍ ദശ്യങ്ങള്‍ പതിഞ്ഞതോടെയാണ് എസ് ഐയുടെ കള്ളക്കളി വെളിച്ചത്തായത്. വീഡിയോ ദൃശ്യങ്ങള്‍ കയ്യോടെ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.

കഴിഞ്ഞ 22 നാണ് ഇയാള്‍ ക്യാമറയില്‍ കുടുങ്ങിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കൂടുതല്‍ നടപടിക്ക് വേണ്ടി റിപ്പോര്‍ട് ഐജിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. പ്രാവസിയും കുടുംബത്തെയും ശല്ല്യപ്പെടുത്തിയ എസ് ഐയെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top